Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍

05 JULY 2026 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി തന്നെ ഭരിക്കും; ആഞ്ഞടിച്ച് ആർ സുരേഷ്

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

നിങ്ങളാണ് തെറ്റ് നിങ്ങളാണ് തിരുത്തേണ്ടതെന്ന് അന്തം കമ്മികളെ പറഞ്ഞ് മനസിലാക്കുന്നതാണ് ടാസ്‌ക്. ഇപ്പോഴും ഞങ്ങളാണ് ശരിയെന്ന ഇവരുടെ ധാര്‍ഷ്ട്യം ഏത് കാലത്ത് തീരുമോ. തെറ്റ് തിരുത്തിയാല്‍ ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്ന് വലിയ ഔദാര്യവുമായ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ആദ്യം നീയൊക്കെ പോയി തെറ്റ് തിരുത്തെന്ന് ഒന്നാന്തരം മറുപടി.

എംവി ജയരാജന് പൂരത്തെറിവിളിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതാണോ അന്തങ്ങളെ ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും ചെയ്ത തെറ്റ്. പുഴുക്കുത്തുകളെ ചവിട്ടിപ്പുറത്താക്കണമെന്ന് പറഞ്ഞതാണോ തെറ്റ്. തെറ്റ് ചൂണ്ടിക്കാണിച്ചവരെ പാര്‍ട്ടി നിരന്തരം അധിക്ഷേപിച്ചു അപമാനിച്ചു. പാര്‍ട്ടിയില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടവര്‍ പുറത്തിറങ്ങി സത്യം വിളിച്ച് പറഞ്ഞു. അതാണോ അവര്‍ ചെയ്ത തെറ്റ്. എന്നിട്ടും വന്നിരുന്ന് തെറ്റ് തിരുത്തിയാല്‍ അവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ഡയലോഗ് അടിക്കണേല്‍ ചില്ലറ തൊലിക്കട്ടി പോര.



തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു എംവി ജയരാജന്‍ പറഞ്ഞു. വര്‍ഗ വഞ്ചകന്‍ എന്ന് പറഞ്ഞത് പാര്‍ട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവര്‍ നിലപാട് തിരുത്തിയാല്‍ വേണ്ടെന്ന് പറയില്ലെന്ന് എം വി ജയരാജന്‍. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിക്ക് ഒരു കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാന്‍ കഴിയില്ല. പയ്യന്നൂരില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു. പയ്യന്നൂര്‍ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോള്‍ അങ്ങനെയല്ല. എസ്‌ഐആറിന് ശേഷം തളിപ്പറമ്പില്‍ യുഡിഎഫ് മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ടി കെ ഗോവിന്ദനെ വീട്ടില്‍ സ്വീകരിച്ച വിനോദിനിയെ എം വി ജയരാജന്‍ വിമര്‍ശിച്ചു. ഒരാള്‍ വീട്ടില്‍ വന്നാല്‍ പുറത്താക്കാന്‍ കഴിയില്ല. എന്നാല്‍ സ്വീകരിച്ചു ആനയിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം.



വലിയ ഔദാര്യവും കൊണ്ടുവന്ന ജയരാജിന് അതേ നാണയത്തില്‍ കുഞ്ഞികൃഷ്ണന്‍ മറുപടി കൊടുത്തു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ തോറ്റുവെന്നും ജനങ്ങള്‍ നമ്മളെ തോട്ടിലെറിഞ്ഞെന്നും തിരുത്തി തിരികെ വരണമെന്നും പ്രവര്‍ത്തകര്‍ അലമുറയിടുമ്പോള്‍ ഞങ്ങളങ്ങ് കൊമ്പത്താണെന്ന് നേതാക്കന്മാരുടെ അഹങ്കാരം. കുഞ്ഞികൃഷ്ണനേയും ഗോവിന്ദനേയും മര്യാദ പഠിപ്പിക്കാന്‍ ചെന്ന എംവി ജയരാജന്‍ പാര്‍ട്ടിക്കാരുടെ തെറി കേട്ടുകൊണ്ട് ഇരിക്കുന്നു.


അവര്‍ നേരിന്റെ വഴിക്കാണ് നിങ്ങള്‍ നിങ്ങളുടെ തെറ്റ് തിരുത്തി അവരുടെ കൂടെ കൂടുന്നതാണ് നല്ലത്????എന്നാണ് ജയരാജനുള്ള മറുപടി.

അഹങ്കാരത്തിന് ഒട്ടും കുറവില്ല; ആര്‍ക്കാണ് തെറ്റ് പറ്റിയത് എന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നേഅവര്‍ തിരുത്തി അവര്‍ രക്ഷപ്പെട്ടു...
അതില്‍ അസൂയ തോന്നിയിട്ട് കാര്യമില്ല ശുംഭേട്ടാ...
ഇനി നിങ്ങള്‍ തിരുത്തിയാല്‍ നിങ്ങള്‍ക്കു കൊള്ളാം
ഇല്ലെങ്കില്‍ 35ല്‍ നിന്നും 15 ലേക്ക് എത്തുന്ന കാലം വിദൂരമല്ല

ആരാ തിരുത്തേണ്ടത്... അവരോ അതോ നിങ്ങളോ..??

എന്തിന്?? അവര്‍ ഇപ്പോള്‍ എം ല്‍ എ ആണ് നിങ്ങളുടെ കൂടെ നിന്നാല്‍ ഭാര്യയ്ക്കും ബന്ധുവിനും അല്ലെ കൊടുക്കുള്ളൂ സീറ്റ്

ഇവിടെ ആരാണ് തെറ്റ് ചെയ്തത് രക്തസാക്ഷി ഫണ്ട് കട്ടു എന്ന് പറഞ്ഞ് പാര്‍ട്ടിവിട്ടു !അപ്പോള്‍ കട്ടുയെന്ന് പറഞ്ഞതാണോ തെറ്റ് !അതോ ഫണ്ട് കട്ടതാണോ തെറ്റ് !

അധികാരമോഹികളായ
പിണറായി വിജയനെയും,
എം വി ഗോവിന്ദനെയും താങ്ങുന്ന താങ്കളെപ്പോലെയുള്ള കപട കമ്മ്യൂണിസ്റ്റുകാരെയാണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്.
എന്നിട്ട് വേണം പുതിയൊരു കമ്മ്യൂണിസത്തിലേക്ക് സഖാവ്
ടി കെ ഗോവിന്ദന്‍ മാഷ് പോലെയും, കുഞ്ഞികൃഷ്‌ണേട്ടനെ പോലെയുമുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ തിരികെ വരേണ്ടതും.
ശുംഭന്‍ ജയരാജ നിങ്ങളെ ജനം വെറുത്തു കഴിഞ്ഞു മൂലയിലേക്ക് തൂത്തെറിഞ്ഞു.

തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളല്ലേ നിങ്ങളാണ് ആദ്യം തിരുത്തേണ്ടത്.
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍
നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.
തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവരെ അടിച്ചമര്‍ത്തുകയല്ലേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അതല്ലേ നിങ്ങളുടെ ഗുണ്ടായിസ നയങ്ങള്‍.!
നിങ്ങളെപ്പോലെയുള്ള നേതാക്കള്‍ ഉള്ള കാലം മുതല്‍ ഇനി ഈ പ്രസ്ഥാനം രക്ഷപ്പെടുകയില്ല.
എഴുതി വെച്ചോളൂ.!
ബംഗാള്‍,ത്രിപുര അതിലും വലിയ വിഷമഘട്ടത്തില്‍ ആയിരിക്കും
ഇനി കടന്നു പോകുന്നതും.

ആര് തിരുത്തണം സ്വന്തം പാര്‍ട്ടിയുടെയും പാര്‍ട്ടിക്കാരുടെയും. കൊള്ളരുതായ്മകള്‍ ജനം മനസ്സിലാക്കി ജയിപ്പിച്ച് വിട്ടവര്‍ ആണ് അവര്‍... ജനം നിങ്ങളെ തിരുത്തുന്നതിന്റെ ലക്ഷണം ആണ് ഇത്....

അണികള്‍ നേതൃത്വത്തെ.... തിരുത്തട്ടെ... മറിച്ചല്ല... എന്നാല്‍ സഖാവിന്റെ അഭിപ്രായം.. നേതാക്കള്‍.. ഞങ്ങള്‍.. അണികള്‍ വേണമെങ്കില്‍ തിരുത്തിക്കോ... ഞങ്ങള്‍ ഇങ്ങനെയെ പോകു... തിരുത്താന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല.... പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ ഇപ്പോള്‍ എംഎല്‍എമാര്‍ ആണ്.. അതുകൊണ്ട്.. തെറ്റ് തിരുത്തേണ്ടത് പാര്‍ട്ടിയല്ലേ??....ഇവരെ വച്ചു കളിക്കാന്‍ നോക്കേണ്ട... അവരാണ്... യഥാര്‍ത്ഥ സഖാക്കള്‍..

നല്ല തമാശ അവര്‍ എന്താണ് തിരുത്തേണ്ടത്? അവര്‍ ചെയ്തത് തെറ്റായിരുന്നുവെങ്കില്‍ ഈ ജനങ്ങള്‍ മുഴുവന്‍ അവര്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ???. അവരാണ് ശരി. നിങ്ങളാണ് തെറ്റ്...........ഇങ്ങനെയാണ് ജയരാജനുള്ള മറുപടികള്‍.....



പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും സിപിഎം മധുസൂദനനെ മത്സരിപ്പിക്കില്ല എന്നാണ് കരുതിയിരുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഉന്നയിച്ച വിഷയത്തില്‍ പോരാട്ടം തുടരാന്‍ മത്സരിക്കേണ്ടത് അനിവാര്യതയാണ്. പോരാട്ടം മുന്നോട്ട് കൊണ്ടു പോകാന്‍ മത്സരിക്കുകയല്ലാതെ വേറെ വഴിയില്ല. ഇടതുപക്ഷത്തിനെതിരെയല്ല തന്റെ സ്ഥാനാര്‍ഥിത്വം. സ്വതന്ത്രനായി മത്സരിക്കും. പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ മനസുള്ള ഒരാള്‍ക്ക് എങ്ങനെ രക്തസാക്ഷി ഫണ്ട് അഴിമതി കാണിക്കാന്‍ സാധിക്കും. മാഫിയ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഐഎമ്മിനെ രക്ഷിക്കുക എന്നത് ലക്ഷ്യം. അതിന് വേണ്ടിയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായോ കോണ്‍ഗ്രസുമായോ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. തന്റെ പോരാട്ടത്തിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി..

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം, വി. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വി. കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിയായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ചരിത്രമുള്ളവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും, പയ്യന്നൂരില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.



എന്നാല്‍, നിലവിലെ പശ്ചാത്തലത്തില്‍ വി കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണച്ചേക്കും. വടകരയില്‍ പയറ്റിയ തന്ത്രം പയറ്റാനാണ് യുഡിഎഫ് നീക്കം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 ശതമാനത്തോളം വോട്ടു നേടിയാണ് ടി.ഐ മധുസൂദനനന്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 30 ശതമാനത്തോളമാണ് ലഭിച്ച വോട്ട്. രക്തസാക്ഷി ധനരാജിന്റെ ഫണ്ട്, ഏരിക കമ്മിറ്റി ഓഫിസ് നിര്‍മ്മാണം എന്നീ ധനശേഖരണങ്ങളില്‍ പാര്‍ട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനൊപ്പം നില്‍ക്കണമോ എന്ന ചോദ്യം തന്നെ അലട്ടിയെന്നും ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തീരുമാനം കൈക്കൊണ്ടുവെന്നും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends