അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഓടിക്കയറി, പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോയി; അവൾ കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കഴിച്ചുകൊണ്ടിരുന്ന ആ അന്നം കാല് കൊണ്ട് തട്ടിയെറിഞ്ഞ് ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു... അയൽവാസികളുടെ മൊഴികൾ ഞെട്ടിക്കുന്നു

മന്ത്രവാദത്തിന്റെയും ആഭിചാരകർമ്മത്തിന്റെയും ഒക്കെ ഒരു സങ്കേതമാണ് ഇൗ വീട്. ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം മറച്ച് കെട്ടിയ ഷെഡിലാണ് അവർ കഴിഞ്ഞിരുന്നത്. ആരെയും വീട്ടിനുള്ളിൽ കയറ്റില്ല. അകത്തെന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. മന്ത്രവാദത്തിനുമൊക്കെയായി ചിലർ വന്നുപോകുന്നത് കാണാം. ഇവരോട് പ്രതികരിച്ചാൽ ദുഷ്ടക്രിയകളിലൂടെ നമ്മളെ തന്നെ ഇല്ലാതാക്കും എന്നാണ് ഭീഷണി. അതുപേടിച്ച് ആരും ഇവരോട് ഒന്നും ചോദിക്കില്ല.
‘കണ്ടുനിൽക്കാൻ കഴിയില്ല സാറേ. അങ്ങനെയാണ് ആ കൊച്ചിന് അതിലിട്ട് ഇടിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവൾ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചിൽ കേൾക്കില്ല. അതിന്റെ വായിൽ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങൾ നാട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവർ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങൾ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തിൽ. ഒരു ദിവസം അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഒാടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു...’ അടങ്ങാത്ത രോഷത്തോടെയാണ് തുഷാരയുടെ മരണത്തെ കുറിച്ച് നാട്ടുകാർ പ്രതികരിക്കുന്നത്.
തുഷാരയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു. ഒരിക്കൽ ആ കൊച്ച് കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കയറി വന്നു. അവൾ കഴിച്ചുകൊണ്ടിരുന്ന ആ അന്നം അവന് കാല് കൊണ്ട് തട്ടിയെറിഞ്ഞു. ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു. ഇതൊക്കെ കണ്ട് ഞാൻ കേസും കൊടുത്തതാണ്. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. പേടിച്ചിട്ടാകും അവൾ ആരോടും പരാതി പറയാഞ്ഞത്. അയൽവാസിയായ യുവതി പറയുന്നു.
https://www.facebook.com/Malayalivartha






















