Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശനം വലിയ വിഷയമാകില്ലെന്നും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാകുമെന്നും മനോരമ സര്‍വ്വേ റിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഏഷ്യാനെറ്റ് നടത്തിയ സര്‍വ്വേയില്‍ യു.ഡി.എഫ് 14-16 സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു

04 APRIL 2019 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശനം വലിയ വിഷയമാകില്ലെന്നും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാകുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് വിലക്കയറ്റാണ്. നോട്ട്‌നിരോധനവും ജി.എസ്.ടിയും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പുല്‍വാമ ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അത് സഹായകമാകുമെന്നും കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും മനോരമയും കാര്‍വി ഇന്‍സൈറ്റ്‌സും നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ യു.ഡി.എഫിന് 14 മുതല്‍ 16 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. അതിന് പിന്നാലെയാണ് മനോരമ സര്‍വ്വേയും യു.ഡി.എഫിനൊപ്പമാണ് കേരളമെന്ന് പ്രവചിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെതിരായ വികാരം കേരളത്തിലുണ്ടാകുമെന്നും മനോരമ സര്‍വ്വേയില്‍ പറയുന്നു. വിലക്കയറ്റം ഇന്ധന- പാചകവാതക വില വര്‍ദ്ധന വലിയ പ്രശ്‌നമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ പ്രധാന വിഷയമാണെന്ന് ഏഴ് ശതമാനം ജനങ്ങള്‍ കരുതുന്നു. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ സുരക്ഷയും, അഴിമതിയും, പ്രളയാന്തര പുനര്‍നിര്‍മ്മാണവും പ്രധാന പ്രശ്‌നമായി കരുതുന്നത് ആറ് ശതമാനം ആളുകളാണ്. ഇവരാകട്ടെ ഗ്രാമീണമേഖലകളില്‍ താമസിക്കുന്നവരാണ്. 

ശബരിമല പ്രചരണവിഷയമാകുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെടുമ്പോഴും അതിനെ പിന്തുണയ്ക്കുന്നത് വെറും നാല് ശതമാനം ആളുകളാണ്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് ശബരിമല വിഷയം ചെറിയ തോതില്‍ സ്വാധീനം ചെലുത്തുമെന്ന് സര്‍വേ പറയുന്നു. പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ശബരിമല ചര്‍ച്ചയാകുമെന്ന് ആറ് ശതമാനത്തോളം പേര്‍് വിലയിരുത്തുന്നു. അടുത്തകാലത്ത് രാജ്യത്തെ നടക്കിയ ആള്‍ക്കൂട്ട ആക്രമണം വോട്ടില്‍ പ്രതിഫലിക്കുമെന്ന് മൂന്ന് ശതമാനം പേര്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസും എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ, ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മനോരമ സര്‍വ്വേയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാനുള്ള സാധ്യത കാണുന്നില്ല. 

44 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പേയായിരുന്നു് ഏഷ്യാനെറ്റ് സര്‍വ്വേ പുറത്ത് വിട്ടത്. ഇപ്പോഴും യു.ഡി.എഫ് ആ നില തുടരുന്നെന്നാണ് മനോരമ സര്‍വ്വേയും വ്യക്തമാക്കുന്നത്. രാഹുലിന്റെ വരവ് യു.ഡി.എഫിന് വലിയ ജനപിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വ്വേയില്‍ പറഞ്ഞിരുന്നു. അക്കാര്യം തന്നെയാണ് മനോരമ സര്‍വ്വേയിലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേ ഫലം ചീറ്റിപ്പോയിരുന്നു. അതിന്റെ ആശ്വാസത്തിലാണ് ഇടത് പ്രവര്‍ത്തകര്‍. അക്കാര്യം അവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (4 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (9 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (13 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (19 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (27 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (31 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (38 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (43 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (50 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends