പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം പോലീസുകാര്‍ക്കെതിരെ കേസ്, വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരാണ് കേസെടുത്തത്.
2016ല്‍ മലപ്പുറത്തെ എംഎസ്പി ഫയറിങ് റേഞ്ചില്‍ പരിശീലന വെടിവയ്പ്പിനായി പോയ എസ്എപിയിലെ പൊലീസ് ട്രെയിനികള്‍ തിരികെയെത്തിയപ്പോള്‍ 400 തിരകള്‍ കാണാതെ പോയതാണ് കേസിന്റെ തുടക്കം. 62 എംഎം റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കാണാതായത്. എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് കെ.ബി.സന്തോഷിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ അന്വേഷണത്തില്‍ 400 അല്ല 7200 വെടിയുണ്ടകളാണ് കാണാതായെന്ന് കണ്ടെത്തി.
മൂന്ന് വര്‍ഷത്തെ രേഖകളും വെടിയുണ്ടയുടെ കണക്കുകളും പരിശോധിച്ചിട്ടും പക്ഷെ വെടിയുണ്ടകള്‍ എവിടെയെന്ന് സൂചനകളൊന്നും കിട്ടിയില്ല.കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലും പരിശോധന നടത്തുന്നതിലും എസ്എപി ക്യാന്പിലെ 11 ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
2017 ഫെബ്രുവരിയില്‍ ഈ റിപ്പോര്‍ട്ട് അന്നത്തെ ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന് കൈമാറിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പേരൂര്‍ക്കട സ്‌റ്റേഷനില്‍ എസ്എപി കമാന്‍ഡന്റ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടിലുള്ള 11 പേര്‍ക്കെതിരാണ് കേസ് കൊടുത്തത്.
https://www.facebook.com/Malayalivartha





















