പ്രാണ വേദനയിൽ പിടയുന്ന അവളെ നോക്കി നിന്ന ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പച്ചയ്ക്ക് കത്തിയെരിയുന്ന ശരീരത്തിൽ നിന്നും അവളുടെ രക്തം തളം കെട്ടി നിന്നു... ഒരു ഭാവ മാറ്റവുമില്ലാതെ അവൾ കത്തിയമരുന്നത് നിതീഷ് നോക്കി നിന്നു... തൃശ്ശൂരിൽ പട്ടാപകൽ യുവതിയെ പച്ചയ്ക്ക് തീകൊളുത്തി കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട നീതുവിന്റെ സംസ്‌കാരം ഇന്ന്; നിതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും... കണ്ണീരോടെ സുഹൃത്തുക്കളും നാട്ടുകാരും; കൊച്ചുമകളുടെ മരണം ഉൾക്കൊള്ളാനാകാതെ മുത്തശ്ശി

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പോലീസിനോട് വെളിപ്പെടുത്തിയത്. ഈ ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ ആണ് നീതുവിന്റെ വീട്ടിലെത്തിയ നീതീഷ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേസമയം വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നീതുവിന്റെ സംസ്‌കാരം ഇന്ന്. തൃശ്ശൂര്‍ ചീയാരത്ത് ആയിരുന്നു ഇന്നലെ നാടിനെ നടുക്കിയ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ച ശേഷം ശാന്തിഘട്ടില്‍ സംസ്‌കരിക്കും. അതേസമയം സംഭവത്തിലെ പ്രതിയായ നിതീഷിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ നെടുപുഴ പോലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നീതുവിന്റെ വീട്ടിലെത്തി കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിതീഷിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha





















