Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളി മാറി മറിയും മുമ്പ്... ഏറ്റവും അവസാനം വന്ന സര്‍വേയിലും എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്; ബിജെപിയ്ക്ക് സന്തോഷം നല്‍കി അക്കൗണ്ട് തുറക്കുമെന്ന് റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെയുള്ള മനോരമയുടെ സര്‍വേ ഇങ്ങനെ... 

05 APRIL 2019 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നേരത്തെ വന്ന എല്ലാ അഭിപ്രായ സര്‍വേകളേയും പോലെ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് മനോരമ ന്യൂസ് കാര്‍വി അഭിപ്രായ സര്‍വേ. തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ 4 മണ്ഡലങ്ങളില്‍ ഇഞ്ചോടിച്ചാണു പോരാട്ടം നടക്കുന്നത്. ചാലക്കുടിയിലും മാവേലിക്കരയിലും യുഡിഎഫും വടകരയില്‍ എല്‍ഡിഎഫും തിരുവനന്തപുരത്ത് എന്‍ഡിഎയും മുന്നിലാണെങ്കിലും വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ജയസാധ്യത നിര്‍ണയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മനോരമ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് സര്‍വേഫലം പുറത്തു വിട്ടത്. 

വോട്ടുവിഹിതത്തില്‍ 3% മാത്രം വ്യത്യാസമുള്ള ആലപ്പുഴയില്‍ ശക്തമായ പോരാട്ടമാണ് നടക്കുക. ഇവിടെ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കോഴിക്കോടും തൃശൂരും യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും വോട്ടുവിഹിതത്തിലുള്ള അന്തരം 4 ശതമാനം വരെ മാത്രമായതിനാല്‍ ഇവിടെയും ശക്തമായ മത്സരമാണ്. ശക്തമായ മത്സരമുള്ള മണ്ഡലങ്ങളിലും തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ ഫോട്ടോ ഫിനിഷ് മണ്ഡലങ്ങളിലും ഫലം അനുകൂലമായാല്‍ യുഡിഎഫ് 17 സീറ്റ് വരെ നേടാം. ഇവ എല്‍ഡിഎഫിനെയാണ് തുണയ്ക്കുന്നതെങ്കില്‍ അവര്‍ക്ക് 6 സീറ്റു വരെ കിട്ടാം. എന്‍ഡിഎയ്ക്ക് തിരുവനന്തപുരവും ലഭിക്കും.

ഇടത് സിറ്റിങ് സീറ്റുകളായ തൃശൂര്‍, ആലത്തൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെന്നും കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. പാലക്കാടും ആറ്റിങ്ങലും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാമതുമാണെന്നും സര്‍വേ പ്രവചിക്കുന്നു

യുഡിഎഫിന് 2014 ലേതിനെക്കാള്‍ ഒരു ശതമാനം ജനസമ്മതി കൂടുമ്പോള്‍ ഇടതുമുന്നണിക്ക് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്‍ഡിഎ 10.82 ശതമാനത്തില്‍ നിന്ന് 13 ല്‍ എത്തുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2 ശതമാനം കുറയും.

ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള നിലപാടിനാണ് ഭൂരിപക്ഷം. എന്‍ഡിഎ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനം ശരാശരിയിലും താഴെയെന്നും സര്‍ക്കാരിനേക്കാള്‍ യുപിഎ നേതൃത്വത്തിലുളള പ്രതിപക്ഷം മികച്ചുനില്‍ക്കുന്നെന്നും സര്‍വേ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമാണ്. ശബരിമലയെന്ന് പറഞ്ഞവര്‍ 4 % മാത്രം. വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേര്‍ പ്രതികരിച്ചു. ഇതേസമയം, ബിജെപി സ്വാധീനം കൂടുതലുള്ള തിരുവനന്തപുരത്ത് 23 ശതമാനവും പാലക്കാട്ടും തൃശൂരിലും 6 ശതമാനവും ശബരിമല നിര്‍ണായകമാവുമെന്ന് വിശ്വസിക്കുന്നു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് 63% പേരുടെയും നിലപാട്. ശബരിമല വിധിയോടുള്ള സര്‍ക്കാര്‍ സമീപനവും യുവതീ പ്രവേശത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളേയും ഒരേപോലെ ജനം തള്ളിക്കളയുന്നു. ഹിന്ദുക്കളില്‍ 65% പേരും മുസ്‌ലിംകളില്‍ 64% പേരും ക്രിസ്ത്യാനികളില്‍ 60% പേരും യുവതീപ്രവേശത്തിന് എതിരാണ്. ശബരിമല പ്രശ്‌നം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ തൃപ്തിയില്ലെന്നാണ് 36% പേരുടെ നിലപാട്.

രാഷ്ട്രീയക്കൊലപാതകങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്നും പ്രളയാനന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മാണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നുവെന്നുമാണ് മറ്റൊരു വിലയിരുത്തല്‍.

അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഒരു ശതമാനത്തിന്റെ നേരിയ മുന്‍തൂക്കം ഉമ്മന്‍ചാണ്ടിക്കാണ്. 11 മണ്ഡലങ്ങള്‍ പിണറായിയെ പിന്തുണയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത് 9 മണ്ഡലങ്ങളാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നവര്‍ 12 ശതമാനമാണ്. വി.എസ്.അച്യുതാനന്ദന് 8 ശതമാനത്തിന്റെ പിന്തുണയുണ്ട്. ഒ.രാജഗോപാല്‍ മുഖ്യമന്ത്രിയായിക്കാണാന്‍ 6 % പേര്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം നല്ലതെന്ന് 37 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും പറയുന്നു.

20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരെ നേരില്‍ കണ്ട് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെയാണ് സര്‍വേ നടന്നത്. അതിനുശേഷം നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടര്‍മാരുടെ ചിന്തകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends