Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും കണ്ടതോടെ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി, പിന്നാലെ മൂന്ന് വർഷത്തോളം കടുത്ത പ്രണയവും: ഇരുവീട്ടുകാരും വിവാഹമുറപ്പിക്കാൻ തീരുമാനിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ വില്ലനായി മറ്റൊരു പ്രണയകഥ:- വാട്സാപ്പിലെ ചാറ്റുകൾ കണ്ടതോടെ പിണക്കവും, പരിഭവവും- വീണ്ടും വിവാഹാഭ്യർത്ഥനയുമായി എത്തിയ നിതീഷ് ഒരു ക്രൂര കൊലപാതകിയായി മാറിയത് ഇങ്ങനെ...

05 APRIL 2019 10:19 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ നീതുവിനെ കാമുകൻ കൊലപ്പെടുത്തിയത്. കോളേജിലേയ്ക്ക് പോകാൻ ബസ് കാത്തുനിക്കുന്നതിടെ പലപ്പോഴും കണ്ടുമുട്ടിയ ഇരുവരും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇരുവീട്ടിലും പ്രണയമറിയുകയും വിവാഹം ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയുമായിരുന്നു. പക്ഷെ ഇതിനിടയിൽ നീതു വിവാഹത്തിൽനിന്ന് പൈന്മരൻ ശ്രമിച്ചതോടെ ഇരുവർക്കുമിടയിൽ പിണക്കം പതിവായി. 

നീതു മറ്റൊരു സുഹൃത്തുമായി അടുത്തെന്ന് വാട്സാപ്പ് ചാറ്റുകളിലൂടെ മനസിലാക്കിയ യുവാവിന്റെ പക കൊണ്ടെത്തിച്ചത് കൊലപാതകത്തിലേയ്ക്കായിരുന്നു.

കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു നിതീഷ് പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് എത്തിയത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് ചൊവ്വാഴ്ച അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലിക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. എന്നാൽ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

കുത്താനുപയോഗിച്ച കത്തി ഒാൺലൈനിലൂടെ നേരത്തേ വാങ്ങിവെച്ചു. മൂർച്ചയേറിയ പുതിയമോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഒാൺലൈനിലൂടെ ബാഗും വാങ്ങി. ഇൗ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.

പെട്രോൾ കുപ്പിയിൽ കിട്ടില്ല എന്നതിനാൽ കൊച്ചിയിൽനിന്നുതന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽനിന്ന് ഒരുകുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലിസ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ പകർത്തി ബാഗിൽവെച്ചു. ഇരുചക്രയാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഇൗ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനുശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.

കൊലപ്പെടുത്തിയ നീതുവിനോട് മുഖസാദൃശ്യമുള്ള ഒരാളോടൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ്‌ ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റുചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന്‌ രക്തമൂറ്റികുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends