Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളം നിറഞ്ഞ് ലൂസിഫര്‍... മോഹന്‍ലാലിന്റെ ലൂസിഫറില്‍ പറഞ്ഞത് കളളമല്ല, അഴിമതിയില്‍ മുങ്ങി തെരഞ്ഞടുപ്പ് രംഗം 

05 APRIL 2019 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അടുത്ത കാലത്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ തെരഞ്ഞടുപ്പിന് ഫണ്ട് ചെയ്യാന്‍ ഒരു പുതിയ കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ തലമുറകളെ മയക്കുമരുന്നിന്റെ തടവറയിലാക്കിയ ഡ്രഗ് മാഫിയയാണ് .

സിനിമയിലെ വാചകങ്ങള്‍ അതിശയോക്തിയാണെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട കള്ളപണ കഥയുടെ പിന്നാമ്പുറം അന്വേഷിച്ചാല്‍ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളു. 

കോഴിക്കോട് നിന്നും പാര്‍ലെമെന്റിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെ കുരുക്കിയത് സി പി എമ്മാണെന്ന ആരോപണം ശരിയല്ലാതാകുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഇക്കാര്യത്തില്‍ സി പി എമ്മും സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറും നിരപരാധിയാണെന്നാണ് സൂചനകള്‍. 

ഇരുപത്തിയഞ്ചു മുതല്‍ അന്‍പത് ലക്ഷം വരെ മുടക്കിയാണ് ഓരോ പ്രധാന സ്ഥാനാര്‍ത്ഥിയും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. ഇതില്‍ ജയ സാധ്യതയുള്ളവര്‍ അതില്‍ കൂടുതല്‍ മുടക്കും. വന്‍ വ്യവസായികളും കരാറുകാരും മറ്റുമാണ് ഇത്തരത്തില്‍ പണം നല്‍കി സഹായിക്കുന്നത്. വ്യവസായികളുടെ കള്ളപണം ഇന്ത്യയിലെ തെരഞ്ഞടുപ്പ് മേഖലയില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. തങ്ങള്‍ സഹായിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമ്പോള്‍ അതിന്റെ പ്രത്യുപകാരം അവര്‍ക്ക് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. പുതിയ വ്യവസായമായി മാറി കഴിഞ്ഞ ഡ്രഗ് മാഫിയയുടെ പ്രസക്തി ഇവിടെയാണ്. 

ടിവി9 ഭാരത് വര്‍ഷ് ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് 15 എംപിമാരാണ്. മൊത്തം 18 എംപിമാരെ അവര്‍ സമീപിച്ചിരുന്നു. ഇവരില്‍ 15 പേരും തെരഞ്ഞെടുപ്പില്‍ നിയമപരമായി അനുവദനീയമായതിന്റെ പലമടങ്ങ് വിനിയോഗിച്ചതായി സമ്മതിച്ചു. കള്ളപ്പണം പ്രചാരണത്തിനു ഉപയോഗിച്ചതായും വെളിപ്പെടുത്തി. 

തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് ടിവി9 രാജ്യവ്യാപകമായി ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. അവര്‍ എം കെ രാഘവനെ മാത്രം തെരഞ്ഞുപിടിച്ച് കുടുക്കിയതല്ല. ബിജെപിയുടെ അഞ്ചും കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ടിയുടെയും മൂന്ന് വീതവും ആര്‍ജെഡി, എഐയുഡിഎഫ്, എഎപി, ശിരോമണി അകാലിദള്‍, ജന്‍ അധികാര്‍ പാര്‍ടി, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയുടെ ഓരോ എംപിമാരെ ടിവി9 ചാനല്‍ സമീപിച്ചിരുന്നു. ഇതു കൂടാതെ ഒരു സ്വതന്ത്രഅംഗത്തെയും സമീപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 കോടി രൂപ ചെലവിട്ടുവെന്നും ഇത്തവണ 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപി രാംദാസ് തദസ് ചാനലിനോട് വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ രാംദാസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത്തവണ വാര്‍ധയില്‍നിന്നാണ് രാംദാസ് മത്സരിക്കുന്നത്. രാംദാസിനെ അയോഗ്യനാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ ലഖന്‍ലാല്‍ സാഹു(ചത്തീസ്ഗഡ്)), ഫഗന്‍സിങ് കുലസ്‌തെ (മധ്യപ്രദേശ്), ഉദിത്‌രാജ്(ഡല്‍ഹി), ബഹാദൂര്‍സിങ് കോലി(മധ്യപ്രദേശ്) എന്നീ എംപിമാരും ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി. പഞ്ചാബില്‍നിന്നുള്ള സാധു സിങ്(എഎപി), ബിഹാറില്‍ നിന്നുള്ള പപ്പു യാദവ്(സ്വതന്ത്രന്‍), മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്ര എന്നിവരും കുടുങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണം ഉപയോഗിച്ചതായും ഇവര്‍ വെളിപ്പെടുത്തി. കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ എംപിമാരെ സമീപിച്ചത്.

അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിങ് കമ്പനി െ്രെപവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി9 ചാനലിന്റെ ഹിന്ദി സംപ്രേഷണം ആരംഭിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, സമാജ്‌വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ്‌സിങ് എന്നിവര്‍ പങ്കെടുത്ത സെമിനാര്‍ ഹിന്ദി ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. തെലുങ്ക്, മറാത്തി, കന്നട, ഗുജറാത്തി എന്നീ ഭാഷകളിലും ടിവി 9 സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്ത്യ ടിവിയുടെ മുന്‍ എഡിറ്റര്‍ ഹേമന്ത് ശര്‍മയാണ് ടിവി9 ചാനലിനെ നയിക്കുന്നത്. 

മറ്റേത് മേഖലയും പോലെ തെരഞ്ഞെടുപ്പ് മേഖലയും അടിമുടി അഴിമതി മയമായി മാറി കഴിഞ്ഞു. ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയാത്ത പണമൊഴുക്കാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends