Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ പൂച്ചകള്‍ക്കു മണികെട്ടാന്‍ സിപിഎം ; സെക്രട്ടേറിയറ്റിലെ ജോയിന്‍ സെക്രട്ടറി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനുള്ളില്‍ നീക്കം

05 APRIL 2019 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സെക്രട്ടേറിയറ്റിലെ ജോയിന്‍ സെക്രട്ടറി റാങ്കിലുള്ള 4 ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനുള്ളില്‍ നീക്കം. സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം കര്‍ശനമാക്കുക, സ്ഥലംമാറ്റത്തിനു മാനദണ്ഡങ്ങള്‍ കൊണ്ടുവരിക, പഠനം നടത്തി സെക്രട്ടേറിയറ്റിലെ അനാവശ്യ തസ്തികകള്‍ പുനഃക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയോഗിച്ചത്. ടൂറിസം വകുപ്പ് ജോയിന്‍ സെക്രട്ടറി്, ജോയിന്‍ ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍, പൊതുഭരണവകുപ്പ് ജോയിന്‍ സെക്രട്ടറി ഭരണപരിഷ്‌കാര വകുപ്പ് ജോയിന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നത്.

പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കാണ് മേല്‍നോട്ടം. പൊതുഭരണവകുപ്പ് സെക്രട്ടറിയെ ഭരണപരിഷ്‌ക്കാര നടപടികളില്‍ സഹായിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് പാര്‍ട്ടി യൂണിറ്റിലെ ഔദ്യോഗിക വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ഇക്കാര്യത്തില്‍ നീരസമുണ്ടെങ്കിലും തിരഞ്ഞെടുപ്പു കഴിയുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം.

നാലുപേരും തൊഴിലാളികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വാദം. പാര്‍ട്ടി അംഗങ്ങളായതിനാലാണ് സെക്രട്ടേറിയറ്റിലെ സുപ്രധാന തസ്തികകളില്‍ ഈ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും, പാര്‍ട്ടി നടപടിയെടുത്താല്‍ ഇവരുടെ തസ്തികകള്‍ നഷ്ടപ്പെടുമെന്നും ഔദ്യോഗിക വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഈ ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികളില്‍നിന്ന് മാറ്റണമെന്നു മുഖ്യമന്ത്രിയോട് എകെജി സെന്ററില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികപക്ഷം അവകാശപ്പെടുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറിയെയും നാല് ഉദ്യോഗസ്ഥരെയും ഭരണ പരിഷ്‌കാര നടപടികളില്‍ സഹായിക്കുന്നവര്‍ക്ക് ടോമിന്‍ ജെ. തച്ചങ്കരിയുടെ അവസ്ഥയുണ്ടാകുമെന്ന താക്കീതുമുണ്ട്.

പഞ്ചിങ് സംവിധാനവും സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കുകയും അനാവശ്യ തസ്തികകള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്താല്‍ ജീവനക്കാര്‍ യൂണിയന്‍ നേതാക്കളെ അനുസരിക്കാതാകുകയും പാര്‍ട്ടി ഫണ്ട് കുറയുമെന്നും ഭയന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നതെന്നു ഉദ്യോഗസ്ഥരെ അനുകൂലിക്കുന്ന വിഭാഗം അഭിപ്രായപ്പെടുന്നു.

യൂണിയന്‍ നേതാക്കളുടെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇ ഓഫിസ് അടക്കമുള്ള ഭരണപരിഷ്‌ക്കരണ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകള്‍ പുനഃസംഘടിപ്പിക്കപ്പെടുമെന്നതിനാല്‍ ഭരണപരിഷ്‌ക്കര നടപടികള്‍ക്ക് പറ്റിയ സമയം ഇതാണെന്നും ഉദ്യോഗസ്ഥരെ അനുകൂലിക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സെക്രട്ടേറിയറ്റിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിവരെയുള്ളവര്‍ക്ക് ഒരു യൂണിയന്‍ മാത്രമാണ് സിപിഎമ്മിലുള്ളത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നതായും ഓഫിസുകളിലെ ഭരണം നിയന്ത്രിക്കുന്നതായും വര്‍ഷങ്ങളായി ആരോപണമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥര്‍പോലും ഇക്കാര്യത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ അനുകൂലിക്കുന്നവരുടെ തീരുമാനമെന്നും അറിയുന്നു. അതേസമയം സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends