Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയെ മാപ്പുസാക്ഷിയാക്കി അരുണ്‍ ആനന്ദിനെ കുടുക്കാമെന്ന് നിയമോപദേശം...

05 APRIL 2019 05:05 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കേണ്ടതില്ലെന്നു നിയമോപദേശം. സംഭവത്തില്‍ മറ്റു സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഇവരെ മാപ്പുസാക്ഷിയാക്കി മുഖ്യപ്രതി അരുണ്‍ ആനന്ദിനെ കുടുക്കാമെന്നാണ്‌ നിയമോപദേശം. 

യുവതിയെയും പ്രതിയാക്കിയാല്‍ പ്രോസിക്യൂഷന്‍ ഭാഗം ദുര്‍ബലമാകും. അത്‌ അരുണിനു രക്ഷപ്പെടാന്‍ സൗകര്യമാകും. മകനെ ഉപദ്രവിച്ചയാള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അമ്മ തടസം നില്‍ക്കില്ലെന്നാണു പോലീസിന്റെ നിഗമനം. അവരെ കോടതി മുമ്പാകെ ഹാജരാക്കി 164-ാം വകുപ്പ്‌ പ്രകാരം രഹസ്യമൊഴിയെടുപ്പിക്കാനാണ്‌ പോലീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതോടെ കേസില്‍ ഒരു പ്രതി മാത്രമാകുമെന്നും പരമാവധി ശിക്ഷ അരുണിന്‌ വാങ്ങിക്കൊടുക്കാനാകുമെന്നും പോലീസ്‌ കണക്കുകൂട്ടുന്നു.

മര്‍ദ്ദന വിവരം മറച്ചുവച്ചതിനും മര്‍ദ്ദനത്തിനു കൂട്ടുനിന്നതിലും യുവതിക്കെതിരേ കേസെടുക്കാന്‍ പോലീസ്‌ ആദ്യം ആലോചിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയും അനുജനും അല്ലാതെ മറ്റു ദൃക്‌സാക്ഷികളില്ല. ഇളയ കുട്ടിക്ക്‌ പ്രായം അഞ്ചുവയസു മാത്രമായതിനാല്‍ വിചാരണഘട്ടത്തില്‍ മൊഴി പൂര്‍ണമായും സ്വീകരിക്കാന്‍ തടസമുണ്ട്‌. ഇതു മുഖ്യപ്രതിക്കു രക്ഷപെടാന്‍ പഴുതാകുമെന്നാണു വിലയിരുത്തല്‍. അരുണിനെതിരേ ഐ.പി.സി. 302-ാം വകുപ്പാണു ചുമത്തിയിരിക്കുന്നത്‌.

കുട്ടിയെ ദ്രോഹിക്കാന്‍ അമ്മ കൂട്ടു നിന്നുവെന്നു പറയാനാവില്ലെന്നും വാദിക്കാനാവും. കുട്ടിയെ ദ്രോഹിക്കുന്നതു പലപ്പോഴും താന്‍ തടഞ്ഞതായാണ്‌ ഇവരുടെ മൊഴി. അവര്‍ക്കും ഇയാളില്‍ നിന്നു മര്‍ദനമേറ്റിട്ടുണ്ട്‌. ഒടുവില്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന സമയത്തും ഇവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണു യുവതിയുടെ മൊഴി. ആദ്യമുണ്ടായ കാര്യങ്ങള്‍ പോലീസിനോട്‌ പറയാതിരുന്നത്‌ അരുണിനെ ഭയന്നാണെന്നും ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന്‌ പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.


അതേ സമയം യുവതിയുടെ 'അമ്മ ഒരു റിട്ട .അധ്യാപികയാണ് .കെ എസ് ടി എ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു . സി പി എം പ്രവർത്തകയുമാണ് .ഇവരും മരണമടഞ്ഞ ബിജുവിന്റെ അമ്മയും സുഹൃത്തുക്കളും, ഒരേ സ്കൂളിലെ അധ്യാപികമാരുമായിരുന്നു. ഇവരുടെ പരിചയമാണ് ബിജുവും യുവതിയും തമ്മിലുള്ള വിവാഹത്തിലെത്തിയത്. ഈ ദാരുണ സംഭവം ഉണ്ടായപ്പോൾ അമ്മയ്ക്ക്, മകളെ രക്ഷിക്കണമെന്നുണ്ട്. അതിനാണ് ബിജുവിന്റെ 'അമ്മ കഴിഞ്ഞ ദിവസം ,മരുമകൾ നല്ലവളാണെന്ന വാർത്ത പുറത്തുവിട്ടത്.

കൂട്ടുകാരിയുടെ മകളെ തള്ളിപ്പറയാൻ ബിജുവിന്റെ മാതാവ് തയ്യാറാകുന്നില്ല. എന്നാൽ ബിജുവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഒരു അന്വേഷണവും ഉണ്ടായില്ല. (ബിജുവിന്റെ മരണം) സി പി എം തിരക്കഥയാണ് ഇപ്പോൾ പോലീസ് തയ്യാറാക്കുന്നത്. യുവതിയെ മാപ്പു സാക്ഷിയാക്കുന്നതും ഇതിനാണ്. കുട്ടികളോട് അടുപ്പക്കാരൻ ക്രൂരത കാട്ടിയപ്പോൾ മൗനം പാലിച്ച അമ്മയെക്കെതിരെ കേസ് എടുക്കാൻ പോലീസ് മടിക്കുന്നതും സിപിഎം സമ്മർദ്ദമാണ്. ആരോപണം ഒഴിവാക്കാനാണ് ,കേസിന്റെ ബലത്തിന് അമ്മയെ മാപ്പു സാക്ഷിയാക്കണമെന്നു പോലീസ് പറയുന്നതെന്നാണ് ആരോപണം. കേസ് കോടതിയിൽ വരുമ്പോൾ ഇവൾ അരുണിനൊപ്പം ചേരില്ലെന്നും, പറയാനാകില്ല.

യുവതിയുടെ മുഖത്തും കണ്ണിലും അടി കൊണ്ട്‌ നീര്‌ വന്ന്‌ വീര്‍ത്ത പാടുകളുണ്ട്‌. കുട്ടിയെ സംഭവ ദിവസം രാത്രി ഇയാള്‍ താഴെയിട്ട്‌ പല തവണ ചവിട്ടി അലമാരയ്‌ക്കുള്ളില്‍ വച്ച്‌ ഞെരിച്ചുവെന്നും അമ്മ തന്നെ പറയുന്നതു മാപ്പുസാക്ഷിയാക്കാന്‍ മതിയായ കാരണങ്ങളാണെന്നു പോലീസ്‌ കരുതുന്നു. എട്ട്‌ മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു യുവതിയും രണ്ട്‌ കുട്ടികളും. കുട്ടികളുടെ അച്‌ഛന്‍ ഒരു വര്‍ഷം മുമ്പ്‌ മരിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന്‌ താമസമാക്കിയത്‌.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends