'അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം'എന്ന പേരില്‍ പരിപാടി നടത്തി പൊടിപൊടിച്ചു... ഇതിനിടയിൽ അറബി മാന്ത്രിക ചികിത്സകനെ തേടി പലരും എത്തി... ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ യുവതി ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി ചികിത്സ തേടി എത്തിയതോടെ ലക്ഷങ്ങൾ ആവശ്യപ്പെട്ട് മാന്ത്രിക ചികിത്സകന്‍; ഒടുക്കകം വടകരയിലെ അറബ് മാന്ത്രികന്റെ കള്ളി പുറത്തായതിങ്ങനെ...

വടകര സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 2000 മുതല്‍ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലില്‍ 'അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം'എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. കുട്ടികളില്ലാത്തവര്‍, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീകള്‍, ഭൂമി വില്‍പ്പനയ്ക്കുള്ള തടസ്സം നീക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ നടത്തിയത്. ദിനം പ്രതി അഞ്ഞൂറോളം പേര്‍ ചികിത്സക്കെത്തിയതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് ചികിത്സക്കായി ഓരോരുത്തരില്‍ നിന്നും വാങ്ങിയത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന പരാതിക്കാരി ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി ചികിത്സക്കായി ഏഴ് ലക്ഷം രൂപ നല്‍കിയതായി പൊലിസ് പറഞ്ഞു. തുടര്‍ന്ന് കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിച്ചത്. അറബ് മാന്ത്രിക ചികിത്സയെന്ന പേരില്‍ നിരവധി പേരെ വഞ്ചിച്ച വ്യാജ ഡോക്ടര്‍ വടകരയില്‍ അറസ്റ്റില്‍. വയനാട് പെരിയ മുള്ളല്‍ സ്വദേശി കളരിത്തൊടി ഡോ: ഉസ്മാന്‍ ഹാജി മുസ്ലിയാരെ(47)യാണ് വടകര സി.ഐ. എം.എം.അബ്ദുള്‍കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാണാസുരസാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വണ്‍ഡേ റിസോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























