Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പെരുമണ്ണില്‍ വാഹനം ഇടിച്ചുകയറ്റി പത്തുകുട്ടികളുടെ മരണത്തിന് ഇടയാക്കിയ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ; യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി

05 APRIL 2019 05:55 PM IST
മലയാളി വാര്‍ത്ത

തലശേരി, പെരുമണ്ണില്‍ പത്തു കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണക്കാരനായ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കേസിലെ ഏകപ്രതിയായ മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്ദുള്‍ കബീറിനെതിരേ ചുമത്തിയിരുന്നത്.

ഓരോ കുട്ടിയുടെ മരണത്തിനും പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ കേസുകളില്‍ അപൂര്‍വമായാണ് ഇത്തരമൊരു ശിക്ഷാവിധിയുണ്ടാകുന്നത്.

പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. വരിവരിയായി നടന്നുപോകുകയായിരുന്ന പിഞ്ചുകുട്ടികളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 21 കുട്ടികള്‍ 35 മീറ്റര്‍ നീളത്തിലാണ് നടന്നുപൊയ്‌ക്കൊണ്ടിരുന്നത്. മുഴുവന്‍പേരിലേക്കും വാഹനം ഇടിച്ചുകയറുകയായിരുന്നു. പത്തുപേര്‍ മരിക്കുകയും ബാക്കി 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.

തങ്ങളുടെ എല്ലാമെല്ലാമായ വാത്സല്യനിധികളും പ്രതീക്ഷയുമായിരുന്ന മക്കളെ വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷയാണ് കോടതി നല്‍കിയതെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. അപകടം നടന്ന് 11 വര്‍ഷം കഴിഞ്ഞിട്ടും വിധി വരാത്തതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും ആശങ്കയിലായിരുന്നു.

പ്രതി അബ്ദുള്‍ കബീര്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നുകളഞ്ഞതായും കേസ് തേഞ്ഞുമാഞ്ഞുപോയതായും പ്രചാരണമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഏതായാലും കാത്തിരിപ്പിനൊടുവില്‍ വിധി വന്നതില്‍ ഏറെ ആശ്വാസത്തിലാണിവര്‍.

പ്രതിക്ക് കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ കിട്ടിയതില്‍ ഏറെ തൃപ്തിയുണ്ടെന്നും ദൈവത്തിനും കോടതിക്കും നന്ദി അറിയിക്കുന്നതായും അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ സി.വി. രാമകൃഷ്ണന്‍, വി.പി. രമണി, ഇന്ദിര, ഷീബ, രമേശന്‍ എന്നിവര്‍ പറഞ്ഞു.
പെരുമണ്ണ് ദുരന്തവിധിയില്‍ കുറ്റക്കാരന് അര്‍ഹമായ ശിക്ഷ വിധിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി സ്‌കൂള്‍ മുന്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.പി. ഷഫീഖ്, ഷബീര്‍ അഹമ്മദ്, മുഖ്യാധ്യാപിക കെ. വനിത, ആക്ഷന്‍ കമ്മിറ്റി ഭാരവാഹി പി.പി. ദിവാകരന്‍, പഞ്ചായത്ത് അംഗം സി. പ്രസന്ന എന്നിവര്‍ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (25 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (45 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (56 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends