ഏഴുവയസുകാരനായ കുട്ടിയെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയത്. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് നടപടി കര്‍ശനമാക്കണമെന്നാണ് ആവശ്യം. ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസാണ് സ്വമേധയ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കും.
ഇതിനിടെ, കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിക്കുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച കുട്ടിയുടെ ജീവന്‍ വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് നില നിർത്തിയിരിക്കുന്നത്
വെന്‍റിലേറ്റര്‍ സഹായവും നിലവില്‍ നല്‍കുന്ന ചികിത്സകളും തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം. കുട്ടിയുടെ ഗുരുതരാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് ന്യൂറോ സര്‍ജന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























