ശിവസേനയുടെ യുവനേതാവ് വെടിയേറ്റ് മരിച്ചു ; വ്യക്തിവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെന്ന് കണ്ടെത്തൽ

വെടിവെയ്പ്പിൽ അജയ് താക്കൂര്‍ (25)ആണ് കെല്ലപ്പെട്ടത്. ബസ് സ്റ്റാഡില്‍ നില്‍ക്കുകയായിരുന്ന അജയ്ക്കു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ അജയിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'സംഭവത്തിനു പിന്നില്‍ തീവ്രവാദമോ അത്തരത്തിലുള്ള മറ്റ് ലക്ഷ്യങ്ങളോ ഒന്നും തന്നെയില്ലെന്നും പ്രതികള്‍ക്ക് അജയ് താക്കൂറുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഉന്നത വ്യക്തികളാണെന്നും എന്നാല്‍ ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതികളില്‍ നിന്നും അജയ് താക്കൂര്‍ മുമ്പും ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും, അന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























