Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാസ്റ്റെലില്‍ ഓര്‍മ്മപ്പെടുത്തല്‍... സിനിമാ പോസ്റ്ററുകള്‍ പോലെ ടിക്കാറാം മീണയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ വ്യാപകം; ഞങ്ങളുടെ വോട്ട് ഞങ്ങളുടെ അവകാശം അവബോധ പോസ്റ്ററുകളില്‍ മീണയുടെ ഫോട്ടോ വച്ചതിനെതിരെ ബിജെപിയുടെ പരാതി 

14 APRIL 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അടുത്തിടെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തിലൂടെ നടക്കുന്ന ആര്‍ക്കും കാണാം സെക്രട്ടറിയേറ്റിന്റെ മതിലുകളിലെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മള്‍ട്ടികള്‍ പോസ്റ്റര്‍. ഇതെന്താ ടിക്കാറാം മീണ മത്സരിക്കുന്നോ? അടുത്ത് പോയി നോക്കുമ്പോഴാണ് ഇത് അവബോധ പോസ്റ്ററാണെന്ന് മനസിലാക്കുന്നത്. വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുള്ള പോസ്റ്റര്‍. അതിലെന്തിനാണ് ടിക്കാറം മീണയുടെ പോസ്റ്ററെന്നാണ് ജനങ്ങളുടെ ചോദ്യം. ഈ ചോദ്യം ബിജെപി ഏറ്റെടുത്തതോടെ സംഗതി ഉഷാറായി. ഇതോടെ ശ്രീനിവാസന്റെ ഉദയനാണ് താരത്തിലെ പ്രശസ്ത ഡയലോഗ്‌സാണ് ഓര്‍മ്മയില്‍ വരുന്നത്. 

സ്വന്തം ചിത്രങ്ങള്‍ വെച്ച പോസ്റ്ററുകള്‍ പതിച്ചെന്ന് ആരോപിച്ച് ടിക്കാറാം മീണയ്‌ക്കെതിരെ ബിജെപി പരാതി നല്‍കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി സിവില്‍ ആപ്പ് വഴിയാണ് പരാതി നല്‍കിയത്. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീശന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുസ്ഥലത്ത് സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിക്കരുതെന്ന് കമ്മീഷന്‍ തന്നെയാണ് നിര്‍ദേശം നല്‍കിയത്. എന്നിട്ട് അധ്യക്ഷന്‍ തന്നെ അത് ലംഘിച്ചതിനെതിരേയാണ് ബിജെപി രംഗത്തെത്തിയത്. 

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശത്തിനെതിരെയും ബിജെപി പരാതി നല്‍കി. ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഓഫീസറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെടുന്നു.

അങ്ങനെ ടിക്കാറാം മീണയും ബിജെപിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. തങ്ങള്‍ക്കെതിരെ ടിക്കാറാം മീണ നോട്ടീസ് നല്‍കുമ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ഇടപെടുവിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയും.

അതിനിടെ ടിക്കാറാംമീണ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയതും വിവാദമായിരുന്നു. ശബരിമലയെന്ന വാക്ക് ഉപയോഗിക്കാതെ വിഷയം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി എല്ലാവരും മാതൃകയാക്കണമെന്നാണ് മീണ പറയുന്നത്. കോഴിക്കോട്ടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശബരിമല എന്ന വാക്ക്് പറഞ്ഞിട്ടില്ല. പ്രചാരണത്തില്‍ ശബരിമല വിഷയം ഉന്നയിക്കാം. അതു രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയമാണ്. ആചാരങ്ങളും അനുഷ്്ഠാനങ്ങളും എന്നാണു പ്രധാനമന്ത്രി പറഞ്ഞത്. ആരെങ്കിലും ലക്ഷ്്മണ രേഖ ലംഘിച്ചാല്‍ നടപടിയുണ്ടാകും. മതം, ജാതി, ദൈവം തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കരുത്. കാസര്‍കോട്, തൃശൂര്‍, കൊല്ലം കലക്ടര്‍മാര്‍ക്കു ലഭിച്ച പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ അവര്‍ക്കു യുക്തമായ നടപടി സ്വീകരിക്കാം. അമിതമായി മതവും വിശ്വാസവും ചര്‍ച്ചചെയ്തു സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മീണ പറഞ്ഞു.

എന്നാല്‍ മീണയുടെ വാക്കുകള്‍ പൊളിച്ചടുക്കുന്നതായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് മോദി പറയുന്നത്. കമ്മ്യുണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥ. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും മോഡി പറഞ്ഞു. 

വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടന്നതെന്നും മോഡി തേനി റാലിയില്‍ ആരോപിച്ചു. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഉള്ളടത്തോളം അത് നടക്കില്ലെന്ന് മോഡി പറഞ്ഞു. ഇതോടെ മോദിയെ പുകഴത്തിയ ടിക്കാറാം മീണ വീണ്ടും വെട്ടിലായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends