ജില്ലാ സെക്രട്ടറി സ്ഥാനം എം.എം.മണി ഒഴിയുന്നു, കെ കെ ജയചന്ദ്രന് സാധ്യത
ഇടുക്കി ജില്ലാ സമ്മേളനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ജില്ലാ സെക്രട്ടറി സ്ഥാനം പുതിയ അവകാശിക്ക് കൈമാറാനൊരുങ്ങി എം.എം. മണി. കാല്‍നൂറ്റാണ്ടിലേറെ ജില്ലാ സെക്രട്ടറി സ്ഥാനം അലങ്കരിച്ച ഏക വ്യക്തിയെന്ന റെക്കോര്‍ഡും മണിയാശാന് സ്വന്തം. സ്ഥാനമൊഴിയുന്നത് സുപ്രീംകോടതിയുടെ ക്ലീന്‍ചിറ്റ് നേടിയശേഷമാണ്.
14- വയസില്‍ ചെങ്കൊടിയേന്തിയ മുണ്ടയ്ക്കല്‍ മാധവന് മണിയെന്ന എം.എം. മണി ഇടുക്കിയിലെ മണ്ണ് ചുവപ്പിച്ച അഹങ്കാരത്തോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. 25- വയസില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ഇടുക്കിയില്‍ കൊണ്ടും കൊടുത്തും ഇടത് കോട്ടകള്‍ കെട്ടി ഉയര്‍ത്തി.
തോട്ടം തൊഴിലാളികള്‍ മുതല്‍ സഭാ നേതൃത്വത്തെ പോലും ഇടുക്കിക്കാരുടെ മണിയാശാന് ഇടത് പാളയത്തിലെത്തിച്ചു. നാല്പതാം വയസില്‍ ജില്ലാ സെക്രട്ടറി സ്ഥാനം അലങ്കരിച്ച മണിയാശാന് 28 വര്‍ഷത്തോളം ജില്ലയിലെ ഇടത് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായി. ഇതേ സമയം കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. ഒരു എംഎല്‍എയും ഒരു എംപിയുമില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത് എം.എം. മണിയെന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്.
മണക്കാട് പ്രസംഗം ചന്ദ്രശേഖരന് വധക്കേസില്‍ പെട്ടുലഞ്ഞ സിപിഎമ്മിന് തിരിച്ചടിയായെങ്കിലും എം.എം. മണിയെ ആ പ്രസംഗം സംസ്ഥാന നേതാവാക്കി ഉയര്‍ത്തി. സുപ്രീംകോടതിയുടെ ക്ലീന്ചുറ്റും ലഭിച്ചതോടെ എം.എം. മണി കൂടുതല്‍ കരുത്തനായി. പാര്‍ട്ടി പറയുന്ന വഴിക്ക് നടക്കാന്‍ ഇഷ്ടപ്പെടുന്ന മണി തന്റെ സ്ഥാനത്തേക്ക് ഉചിതമായ ഒരാളെ കണ്ടെത്താന്‍ പാര്‍ട്ടിയെ തന്നെ ചുമതലപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha