തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍, കുറ്റകൃത്യം മറച്ചുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്

തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അമ്മയുടെ പങ്കാളിയായ അരുണ്‍ ആനന്ദിന്റെ മര്‍ദനത്തിലാണ് കുട്ടി മരിച്ചത്. അമ്മക്കെതിരെ കേസെടുക്കാന്‍ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി നേരത്തെ ഉത്തരവിട്ടിരുന്നു. കുട്ടികള്‍ക്ക് എതിരായ ക്രൂരതക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു നിര്‍ദേശം. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്.
അമ്മയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരന്‍ ഏപ്രില്‍ ആറിനാണ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അമ്മയെ പ്രധാന സാക്ഷിയാക്കാനായിരുന്നു നീക്കം.
https://www.facebook.com/Malayalivartha





















