പൂവത്തുംമൂടില്‍ പാലം: കടന്നല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വയോധികയുടെ നില ഗുരുതരം

കോട്ടയത്തിനടുത്ത് പേരൂര്‍ പൂവത്തുംമൂട് പാലത്തിലൂടെ നടന്നു പോകുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ വയോധികയുടെ നില ഗുരുതരം.
പേരൂര്‍ പൂവത്തുംമൂട് കിടാരത്തില്‍ അമ്മിണി തൊമ്മനാ(80)ണു കഴിഞ്ഞ 10 ദിവസമായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഇതിനു മുന്‍പും കടന്നലുകള്‍ ഇവിടെ കൂട് കൂട്ടിയിട്ടുണ്ട്.
അന്നൊക്കെ നാട്ടൂകാരില്‍ പലര്‍ക്കും ഇവിടെ നിന്നു കടന്നല്‍ കുത്ത് ഏറ്റിരുന്നു.
അന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തീ കൂട്ടി കടന്നല്‍ കൂട് നശിപ്പിച്ചിരുന്നെങ്കിലും കടന്നല്‍ വീണ്ടും എത്തി കൂട് കൂട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha


























