കുഴമ്പു രൂപത്തിലാക്കി സ്വർണ്ണം കടത്തൽ; സ്വര്‍ണം കടത്താന്‍ പുതുവഴി തേടിയ കള്ളക്കടത്തു സംഘത്തെ പൊളിച്ചടുക്കി ഡിആര്‍ഐ സംഘം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി കുഴമ്പു രൂപത്തിലാക്കിയ സ്വർണ്ണം കാലിൽ കെട്ടി വച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിലായി. 79.64 ലക്ഷം രൂപയുടെ 2.46 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ വയനാട് മലങ്കര സ്വദേശി നിഖില ചന്ദ്ര (26)യാണു പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം പായ്ക്കറ്റുകളിലാക്കി കാലില്‍ കെട്ടിവച്ചാണു കടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്ട് നിന്നുള്ള ഡിആര്‍ഐ സംഘം രഹസ്യവിവരത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. 3.22 കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 2.46 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായും പ്രതിഫലം വാഗ്ദാനം ചെയ്ത് യാത്രക്കാരിയെ സ്വര്‍ണക്കടത്തു സംഘം കാരിയര്‍ ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























