കുട്ടി ചലച്ചിത്രമേളയിൽ കുരുന്നുകൾക്ക് വിസ്മയമായി നീരജും ഐശ്വര്യയും

തിരുവനന്തപുരം: കുട്ടി ചലച്ചിത്രമേളയ്‌ക്കെത്തിയ കുരുന്നുകള്‍ക്ക് വിസ്മയമായി വെള്ളിത്തിരയിലെ യുവതാരങ്ങളായ നീരജ് മാധവും ഐശ്വര്യാലക്ഷ്മിയും. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഷേക്ക്ഹാന്‍ഡ് കൊടുത്തും കുറുമ്പുകള്‍ മേള ശരിക്കും ആഘോഷിച്ചു. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും മാവിലെറിഞ്ഞും പേരയില്‍ കയറിയും ചക്കപ്പഴം തിന്നും നല്ല പുസ്തകങ്ങള്‍ വായിച്ചും അവധിക്കാലം ആഘോഷമാക്കാന്‍ ഐശ്വര്യാലക്ഷ്മി കുട്ടി ഡെലിഗേറ്റ്‌സുകളോട് പറഞ്ഞു. എഞ്ചിനിയറിംഗിന് ഉള്‍പ്പെടെ ചേര്‍ന്നിട്ടും അതൊന്നുമല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞാണ് മാസ് കമ്മ്യൂണിക്കേഷന് ചേര്‍ന്നതെന്ന് നീരജ് മാധവ് പറഞ്ഞു.
കലാപരമായ കഴിവുള്ള കുട്ടികളെ ആ രീതിയില്‍ പ്രോത്സാഹിപ്പിക്കണം. തന്റെ മാതാപിതാക്കള്‍ അങ്ങനെയായിരുന്നെന്നും നീരജ് മാധവ് പറഞ്ഞു. ക - എന്ന സിനിമയുടെ ഷൂട്ടിംഗിന് ചെങ്കല്‍ച്ചൂളയില്‍ പോയപ്പോഴാണ് റോഷന്‍ എന്ന കൊച്ചുകുട്ടുകാരനെ നീരജ് പരിചയപ്പെട്ടത്. റോഷന്‍ നല്ലൊരു ഡാന്‍സുകാരനാണെന്ന് നീരജ് തിരിച്ചറിഞ്ഞു. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അവനെ കണ്ട നീരജ് വേദിയിലേക്ക് ക്ഷണിച്ചുവരുത്തി ചെറിയ പെര്‍ഫോമന്‍സും നടത്തി. മന്ത്രിമാരായ കെ.കെ ഷൈലജയും കടകംപള്ളി സുരേന്ദ്രനും അത്ഭുതത്തോടെയാണ് റോഷന്‍ തലകുത്തി നിന്ന് ചെയ്ത നൃത്തം വീക്ഷിച്ചത്.
https://www.facebook.com/Malayalivartha



























