മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്കര്‍ ബാലാജി അന്തരിച്ചു, അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്കര്‍ ബാലാജി(55) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ. കെ.എസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍: സവേരി.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറിന്റെ മകളായ ബിന്ദു ചെന്നൈയിലെ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലെ അധ്യാപികയായിരുന്നു.
ചെന്നൈ സ്റ്റെല്ല മേരീസ് കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ ബിന്ദു, ന്യൂഡല്‍ഹിയിലെ ടൈംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍സ് സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ ഉപരിപഠനം നടത്തി. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഫ്രണ്ട് ലൈന്‍ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha