തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം, ഡ്രൈവറടക്കം ഏഴുപേര്‍ക്ക് പരിക്ക്
തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന് മരിച്ചു. തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. തിരൂര്‍ സ്വദേശി അലന് കൃഷ്ണനാണ് മരിച്ചത്.
ഡ്രൈവര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha