ഒപ്പം നിന്നവരെ സുരേഷ്ഗോപി മറക്കില്ല; കാറളം പുല്ലാത്തറയിൽ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാൻ സുരേഷ് ഗോപി നേരിട്ട് എത്തി
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തനിക്ക് ഒപ്പം നിന്നവരെ കാണാൻ എത്തുകയാണ് നടനും പ്രവർത്തകനുമായ സുരേഷ് ഗോപി. കാറളം പുല്ലാത്തറയിൽ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാൻ സുരേഷ് ഗോപി നേരിട്ട് തന്നെ എത്തി.
കുടുംബത്തോടൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. നടൻ തന്നെ ഇതിന്റെ ചിത്രങ്ങൾ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇവർ ജയ് വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പ്രചരണത്തിനിടെ സുരേഷ് ഗോപി ഇവർക്ക് ഹസ്താദാനം നൽകിയിരുന്നു അതിനുശേഷമാണ് കഴിഞ്ഞ ദിവസം നേരിൽ കാണാനെത്തിയത്.
പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാല്‍ സുരേഷ് ഗോപി കാണാന്‍ വരുമെന്നും അതുവരെ സന്തോഷത്തോടെ ഇരിക്കണമെന്നും രാധിക ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു. തുടർന്ന് ശ്രീലക്ഷ്മിയെ കാണാനും സുരേഷ് ഗോപി എത്തിയിരുന്നു.
https://www.facebook.com/Malayalivartha