ഇനിയല്ലേ കളികള്‍... ക്രൈസ്തവ സംരക്ഷണ സേനയുമായി ബിജെപി രംഗത്ത്; സംരക്ഷണ സേനയുടെ ഭാഗമായി കൂടുതല്‍ സമര പരിപാടികള്‍ ഭാവിയില്‍ നടത്തും; ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സേനയുടെ ലക്ഷ്യങ്ങള്‍ പലത്

ബിജെപിയ്ക്ക് ക്രൈസ്തവരുടെ കാര്യത്തില്‍ എന്ത് കാര്യമെന്ന് സത്യക്രിസ്ത്യാനികള്‍ ചോദിക്കരുത്. എന്നാല്‍ കാര്യമുണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാനാണ് ക്രൈസ്തവ സംരക്ഷണ സേന ബിജെപി രൂപീകരിക്കാനൊരുങ്ങുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കും. അന്നേദിവസം ഉപവാസവും സംഘടിപ്പിക്കും. സംരക്ഷണ സേനയുടെ ഭാഗമായി കൂടുതല്‍ സമര പരിപാടികള്‍ ഭാവിയില്‍ നടത്തും. കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംഘടനാ രൂപീകരണം. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ഭീകരതയ്‌ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക.
ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ക്രൈസ്തവ കൂട്ടായ്മ രൂപീകരിക്കാന്‍ ബിജെപി തീരുമാനിച്ചുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ശ്രീധരന്‍ പിള്ള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40 ാം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്. ആ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോര്‍ച്ച ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പേര് ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha





















