ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങിയ വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാവിന് 11 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 11 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ രാജേഷി(33) നെയാണ് കോഴിക്കോട് സെക്കന്‍റ് അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2016 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നടക്കാവ് എസ്ഐയായിരുന്ന മൂസ വള്ളിക്കാടിന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
https://www.facebook.com/Malayalivartha

























