പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡ് ഇനിമുതല്‍ മലയാളത്തിൽ; ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും ചേര്‍ക്കും

പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡ് ഇനിമുതല്‍ മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും ചേര്‍ക്കണം. ഇതും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. പൊലീസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് യൂണിറ്റ് മേധാവികള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഇതുവരെ ഇംഗ്ലീഷില്‍ ആയിരുന്നു എഴുതിയിരുന്നത്. ഇത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് സ്വദേശി ഉമ്മര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉമ്മര്‍ നല്‍കിയ ഹര്‍ജിയിലാണ് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചത്.
https://www.facebook.com/Malayalivartha



























