സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യത- ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് വൈകുന്നേരം ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. വലിയ തിരമാലകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും ശ്രദ്ധിക്കണമെന്നും പ്രവചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha



























