അതിരപ്പള്ളി മലക്കപ്പാറയിൽ കടുവയുടെ ആക്രമണം; തേന്‍ ശേഖരിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍ അതിരപ്പള്ളി മലക്കപ്പാറയ്ക്കടുത്ത് കടുവ ആക്രമണം. മലക്കപ്പാറ ചണ്ടൻതോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പെരുംമ്പാറ ആദിവാസി കോളനിയിലെ തങ്കപ്പനെയാണ് കടുവ പിടിച്ചത്.
വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു തങ്കപ്പനെ കടുവ അക്രമിച്ചുകൊന്നത്. ശരീര ഭാഗങ്ങളും വസ്ത്രവും ചെരുപ്പും കണ്ടതായി പൊലിസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























