നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

ഇടുക്കി മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി കുഴിയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം 3.20 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
കുമളിയില്‍ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.റോഡില്‍ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കിലും റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























