ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ പമ്ബയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തകഴി ഗവ യു പി സ്കൂള്‍ അധ്യാപികയായിരുന്നു രജിത. നടുവേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി രജിതയെ ആശുപത്രിയിലെത്തിച്ചത്. നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതായി ജീവനക്കാര്‍ പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം നല്കാന് എത്തിയപ്പോള്‍ രജിതയെ കാണാനില്ല എന്ന വിവരം ജീവനക്കാര്‍ അറിയുന്നത്. ഫോണില്‍ വിളിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
രജിതയുടെ ഫോണ്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം പമ്ബയാറ്റില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ സുജിത്താണ് രജിതയുടെ ഭര്‍ത്താവ്.നാലു മാസം മാത്രം പ്രായമായ കുഞ്ഞും മകള്‍ ദേവനന്ദയുമാണ് മക്കള്‍.
https://www.facebook.com/Malayalivartha