വേമ്പനാട്ടു കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വേമ്പനാട്ടു കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മുഹമ്മ പഞ്ചായത്ത് 11ാം വാര്‍ഡ് കാട്ടിപ്പറമ്പിൽ വീട്ടില്‍ ബെന്നിച്ചന്റെ മകന് നെബിന്‍ (17), കിഴക്കേവെളി വീട്ടില്‍ ജോസ്കുട്ടിയുടെ മകന് ജിയോ (ജോസഫ്) (14) എന്നിവരാണ് മരിച്ചത്.
മുഹമ്മ ജെട്ടിയുടെ വടക്കുവശം കോലിവകം റിസോര്‍ട്ടിനു സമീപമാണ് അപകടം. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെബിന്‍ പ്ലസ് ടു വിദ്യാര്‍ഥിയും ജിയോ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
https://www.facebook.com/Malayalivartha