ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും
ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിനാണ് നടതുറക്കല്‍. പതിവ് പൂജകള്‍ക്കുശേഷം 19ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും.യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണയും കര്‍ശന സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തീരുമാനം.
ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. തീര്‍ഥാടകരുടെ സ്വകാര്യവാഹനങ്ങള്‍ക്ക് ഇത്തവണയും നിലയ്ക്കല്‍വരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha