Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ഒരിക്കല്‍പ്പോലും വാക്കിലോ നോക്കിലോ മേരി അവളെ വേദനിപ്പിച്ചിട്ടില്ല... പകരം നിറഞ്ഞ മനസ്സോടെ അവളെ സ്നേഹിക്കുന്നു, ഒരു വാശിപോലെ; എന്നെ പൊന്നുപോലെയാ എന്റെ ഈ 'അമ്മ നോക്കുന്നെ!! എനിക്കറിയാം ഞാനീ വീട്ടില്‍ ആരുമല്ലെന്ന്... കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല; നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാന്‍... പക്ഷേ, എന്റെ പ്രാണന്‍ ഇവിടെയാണ്!!

12 MAY 2019 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

' എനിക്കറിയാം ഞാനീ വീട്ടില്‍ ആരുമല്ലെന്ന്. കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല, രജിസ്റ്റര്‍ഓഫീസില്‍ ചെന്നിട്ടും വിവാഹം കഴിക്കാനാവാതെ വിധി മടക്കിയയച്ചവരാണ്. നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാന്‍. പക്ഷേ, എന്റെ പ്രാണന്‍ ഇവിടെയാണ്. എന്നെ ഒരുപാട് സ്നേഹിച്ച ഒരാള്‍ ഇവിടെ ജീവിച്ചതല്ലേ. ഹൃദയംകൊണ്ട് ഞങ്ങള്‍ വിവാഹിതരായവരാണ്. കെവിന്‍ ചേട്ടന്റെ മുറി, വസ്ത്രങ്ങള്‍, ചേച്ചി, മാതാപിതാക്കള്‍… ഇതൊക്കെ ആ സാന്നിധ്യം ഓര്‍മിപ്പിക്കുകയാണ്. ഇതൊക്കെവിട്ട് ഞാനെ വിടെ പോകും' -ഓര്‍മയില്‍ മുഴുകി നീനു പറഞ്ഞുകൊണ്ടിരുന്നു. ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കര്‍മ്മം കൊണ്ട് ഏത് സ്ത്രീക്കും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്ന് ജീവിക്കുന്നത് കെവിന്റെ അമ്മയായ മേരിക്കൊപ്പമാണ്. തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ മകളെ, അവര്‍ സ്വന്തം മകളെ പോലെയാണ് നോക്കുന്നത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് ആ വീട്ടില്‍ കഴിയുന്നത്. അപ്പന്‍, അമ്മ, മകള്‍… നാലാമത്തെയാള്‍ അവരുടെ ആരുമല്ല. എന്നിട്ടും ഒരേവീട്ടില്‍ അവര്‍ പരസ്പരം സ്നേഹിച്ചും കരുതിയും ചിരിച്ചും നഷ്ടപ്പെട്ടവനെയോര്‍ത്ത് വേദനിച്ചും ജീവിക്കുന്നു. കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ഒരിക്കല്‍പ്പോലും വാക്കിലോ നോക്കിലോ മേരി അവളെ വേദനിപ്പിച്ചിട്ടില്ല. പകരം നിറഞ്ഞ മനസ്സോടെ അവളെ സ്നേഹിക്കുന്നു, ഒരു വാശിപോലെ. സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയിലെ ബലിയാടായ കോട്ടയം നട്ടാശ്ശേരി പ്ളാത്തറ കെവിന്റെ വീടാണിത്.

കഴിഞ്ഞ മേയ് 28-നാണ് കെവിന്‍ കൊലചെയ്യപ്പെട്ടത്. കേസിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുന്നു. അതിരാവിലെ എണീറ്റ് പഠിക്കുന്ന നീനുവിന് കട്ടന്‍കാപ്പിയിട്ടുനല്‍കുന്നു, പ്രാതലൊരുക്കി അവളെ കഴിപ്പിക്കുന്നു. ഉച്ചഭക്ഷണം ചോറ്റുപാത്രത്തിലാക്കി എടുത്തുകൊടുക്കുന്നു. അങ്ങനെ നീളും ഇവരുടെ ഇപ്പോഴുള്ള ജീവിതം. മേയ് 25-നാണ് നീനുവും കെവിനും വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ മുദ്രപ്പത്രം വാങ്ങി വക്കീലിനെ കണ്ടത്. പിറ്റേന്ന് ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ഉത്തരവാദപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ കൂട്ടിവാ എന്ന് രജിസ്റ്റര്‍ ഓഫീസര്‍ പറഞ്ഞ് അവരെ മടക്കിയയച്ചു. അന്ന് വിവാഹം രജിസ്റ്റര്‍ചെയ്യാനായില്ല. അന്ന് രാത്രി നീനുവിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിനിര്‍ത്തി. 'രാവിലെ നമ്മള്‍ക്കു എല്ലാം ശരിയാക്കി പോയി കല്യാണം കഴിക്കാം പെണ്ണേ എന്നുപറഞ്ഞ് ചിരിച്ചോണ്ട് യാത്ര പറഞ്ഞയാളാണ്. പിന്നെ ഞാന്‍ കാണുന്നത്…' നിറകണ്ണുകളോടെ നീനു പറയുന്നു. ആ ദിവസം ഓര്‍മ്മിക്കാന്‍ നീനുവിന് ധൈര്യമില്ല. ഇടിത്തീപോലെ തന്റെ ജീവിതത്തിനുമേല്‍ ദുരന്തംപതിച്ച ദിവസമാണതെന്ന് നീനു ആവര്‍ത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends