രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.... ഇടുക്കിയിൽ 36 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്ബതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളിയാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്.
https://www.facebook.com/Malayalivartha