ഗോകര്‍ണത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി
ഗോകര്‍ണത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി. കോഴിക്കോട് പറമ്ബില്‍ കടവില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാക്കളായ അക്ഷയ് (19), സജീര്‍ (19) എന്നിവരാണ് തിരയില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. കൂടെയുണ്ടായിരുന്ന അല്‍താഫ് , ഫാരിസ്, സജ്ജാദ് എന്നിവര്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha