ടൊവീനോയും ആര്‍.എസ് വിമലും നാളെ കുട്ടി ചിത്രങ്ങളുടെ മേളയില്‍

തിരുവനന്തപുരം: രാജ്യാന്തര ബാല ചലച്ചിത്രമേളയില്‍ നാളെ യുവ നടന്‍ ടൊവീനോ തോമസ്സും സംവിധായകന്‍ ആര്‍. വിമലും പങ്കെടുക്കും. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ നിന്നാണ് ടൊവീനോ എത്തുന്നത്. വിക്രമിനെ നായകനാക്കി ഒരുക്കുന്ന കര്‍ണ്ണന്റെ ഹൈദരാബാദിലെ സെറ്റില്‍ നിന്നാണ് ആര്‍.എസ് വിമല്‍ എത്തുന്നത്. മേളയുടെ തീംസോങ്ങിന്റെ ദൃശ്യാവിഷ്‌ക്കരണം നടത്തിയത് അദ്ദേഹമാണ്. മേളയിലെ ഉദ്ഘാടന ചിത്രമായ ഉയരെയിലെ നായകനാണ് ടൊവീനോ.
https://www.facebook.com/Malayalivartha



























