ജോലിക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

വാക്കു തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു.കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ലോഡിങിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തടസ്സം പിടിക്കാനെത്തിയ ഭാര്യ പുഷ്പയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ലോഡിങ് തൊഴിലാളിയായ രാധാകൃഷ്ണപിള്ള ജോലിക്കിടയില്‍ മറ്റ് ചിലരുമായി വാക്കുതര്‍ക്കത്തിലായിരുന്നു. സന്ധ്യയോടെ ചിലര്‍ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതര്‍ക്കം രൂക്ഷമാവുകയുമായിരുന്നു.
രാധാകൃഷ്ണപിള്ളയുടെ വയറിലാണ് കുത്തേറ്റത്. വാഹനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കാനും വൈകി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























