അച്ഛനെയും ഇരുത്തി പതിനൊന്നുകാരന്‍ ബൈക്കോടിച്ചു, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനാവേളയില്‍ അച്ഛനെതിരെ കേസ്

അച്ഛനെ പിന്നിലിരുത്തി ബൈക്കോടിച്ച പതിനൊന്നുകാരനെ മോട്ടോര്‍വാഹന വകുപ്പ് സംഘം പിടികൂടി. അമിതവേഗതയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചതിന് അച്ഛനെതിരേ പോലീസ് കേസെടുക്കുകയും ഇയാളുടെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു . വെള്ളിയാഴ്ച വൈകീട്ട് വെണ്‍മണി കല്യാത്ര റോഡിലാണ് സംഭവം നടന്നത്.
മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനാസംഘം കല്യാത്രയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരുടെയും വരവ്.
സംഘത്തെ കണ്ടപ്പോള്‍ അച്ഛന്‍ പിന്‍സീറ്റിലിരുന്ന് തന്ത്രപരമായി ബൈക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഘം പിന്നാലെ പോയി പരിശോധിച്ചപ്പോള്‍ വീണ്ടും കുട്ടിയെക്കൊണ്ട് അച്ഛന്‍ ബൈക്ക് ഓടിപ്പിക്കുന്നതായി കണ്ടെത്തി. ഉടനെ ഇവരെ തടഞ്ഞുനിര്‍ത്തി കേസെടുക്കുകയായിരുന്നു
https://www.facebook.com/Malayalivartha

























