കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മേലില നടുക്കുന്ന് ലാല്‍ ജംഗ്ഷനില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ വിജയകുമാരി (47)യെയാണ് ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചു വന്ന വിജയകുമാരിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ മൃതദേഹം വീട്ടു മുറ്റത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു . ഏകമകള്‍ വിവാഹം കഴിഞ്ഞ് മൈലത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ്. കൊട്ടാരക്കര ഫയര്‍ഫോഴ്സ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു.
https://www.facebook.com/Malayalivartha

























