പർദ ധരിച്ചെത്തുന്നവർ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സിപിഎം മുസ്ലിം വിഭാഗത്തെ അപമാനിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി
പർദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ ആനുവദിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കള്ളവോട്ടും പർദയും തമ്മിൽ ബന്ധിപ്പിച്ചത് ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പർദ ധരിച്ചെത്തുന്നവർ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സിപിഎം മുസ്ലിം വിഭാഗത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha