കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷ ദേശീയ എക്സിറ്റ് പോള്‍; കുമ്മനത്തിന് വിജയം പ്രവചിച്ച് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച വരാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
അതേസമയം കുമ്മനം ജയിക്കുമേന്നാണ് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും പറയുന്നത്. മാതൃഭൂമി ഉറപ്പിച്ച് കുമ്മനം ജയിക്കുമെന്ന് പറയുമ്പോള്‍ മനോരമ ഫോട്ടോ ഫിനിഷാണ് കണക്കാക്കുന്നത്.
എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സൂചനകളുണ്ട്. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 03 സീറ്റുകള്‍ എന്‍ഡിഎ കേരളത്തില്‍ നേടാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha