Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സിപിഎമ്മിന് ബോധം പോകുന്നു... കേരളത്തില്‍ എല്‍ഡിഎഫ് തറപറ്റുമെന്ന് ഭൂരിപക്ഷ അഭിപ്രായ സര്‍വേകളും; തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ദേശീയ സര്‍വേ ഫലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന ഫലങ്ങളും; പത്തനംതിട്ട സസ്‌പെന്‍സ്

20 MAY 2019 10:31 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനം ആളിക്കത്തിച്ച് അതുവഴി കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ച് പരമാവധി സീറ്റുകള്‍ ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പുറത്തു വന്ന ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളിലും സിപിഎം കേരളത്തില്‍ തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്. അതേ സമയം ബിജെപി മിന്നുന്ന വിജയം നോടുമെന്നും ഉറപ്പായി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞതാണ് വിശ്വാസത്തിന് എതിര് നില്‍ക്കുന്നവരെ തോല്‍പ്പിക്കുമെന്ന്. ബിജെപി ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ബിജെപിയ്ക്കും ബാക്കിയുള്ള സ്ഥലങ്ങളില്‍ യുഡിഎഫിനും വോട്ട് നല്‍കാനാണ് അവര്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. 

തിരുവനന്തപുരത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. മാതൃഭൂമി സര്‍വേയനുസരിച്ച് 15 സീറ്റുമായി യു.ഡി.എഫ് മികച്ച വിജയം നേടും. എല്‍.ഡി.എഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ്‌പോള്‍ 1 സീറ്റ് ബിജെപിയ്ക്കും ഫലം പ്രവചിക്കുന്നു.


അതേസമയം ഏറ്റവും വലിയ ത്രികോണ മത്സരം നടന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. യുഡിഎഫിന്റെ ആന്റോ ആന്റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു. അതായത് സുരേന്ദ്രന് വേണമെങ്കില്‍ ജയിച്ചു കയറാം. അതിനാല്‍ തന്നെ ഫോട്ടോ ഫിനിഷാണ് പ്രവചിക്കുന്നത്. 

അതേസമയം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് സര്‍വേ. ചാലക്കുടിയില്‍ സിറ്റിങ് എംപി കൂടിയായ ഇന്നസെന്റും, എന്‍ഡിഎ ഏറെ പ്രതീക്ഷ വയ്ക്കുന്ന താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പരാജയപ്പെടും. ചാലക്കുടിയില്‍ യുഡിഎഫിന്റെ ബെന്നി ബെഹ്നാന്‍ 46 ശതമാന വോട്ട് നേടി വിജയിക്കും. ഇന്നസെന്റിന് 37 ശതമാനം വോട്ടും എന്‍ഡിഎയയുടെ എഎന്‍ രാധാകൃഷ്ണന് 12 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു.

അതേസമയം തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സര്‍വേ പറയുന്നു. യുഡിഎഫിന്റെ ടിഎന്‍ പ്രതാപന് 38 ശതമാനം വോട്ടും എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസിന് 35 ശതമാനം വോട്ടും പ്രവചിക്കുന്ന സര്‍വേ സുരേഷ് ഗോപിക്ക് 23 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡനും വിജയം ഉറപ്പിക്കുന്നതോടെ 12 മണ്ഡലങ്ങളുടെ ഫലം പുറത്തുവിടുമ്പോള്‍ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് എ!ല്‍ഡിഎഫിന് പ്രവചിക്കുന്നത്.

പാലക്കാടും കോഴിക്കോടും മാത്രമാണ് എല്‍ഡിഎഫിന് ലഭിക്കുക. പാലക്കാട് 41 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കുന്നതെങ്കില്‍ 29 ശതമാനം വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് ആദ്യമായിട്ടായിരിക്കും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുക.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനും കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരനും തമ്മിലായിരുന്നു വടകരയിലെ പ്രധാന മത്സരം

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വിജയിക്കുമെന്നാണ് സര്‍വേ പ്രവചനം. 47 ശതമാനം വോട്ടുകള്‍ മുരളീധരന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ 42 ശതമാനം വോട്ടുകളാണ് ജയരാജന് ലഭിക്കുക. എന്‍ഡിഎയുടെ വികെ സജീവന് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.

അതേസമയം കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി കെ സുധാകരന്‍ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിക്ക് 41 ശതമാനവും എന്‍ഡിഎയുടെ സികെ പത്മനാഭന് 13 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 46 ശതമാനം വോട്ടുകള്‍ നേടും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനം വോട്ടുകള്‍ നേടും, ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ 18 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

Malayali Vartha Recommends