കെവിന് വധക്കേസ്; സാക്ഷിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കെവിന് വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച മനു, ഷിനു എന്നിവരെ പുനലൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിലെ ആറാം പ്രതിയാണ് മനു. 13-ാം പ്രതിയാണ് ഷിനു. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
https://www.facebook.com/Malayalivartha

























