കെവിൻ വധക്കേസ്: സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

കെവിൻ വധക്കേസിൽ സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മർദ്ദിച്ച മനു, ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മർദ്ദിച്ച മനു, ഷിനു എന്നിവരെ പുനലൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിലെ ആറാം പ്രതിയാണ് മനു. 13-ാം പ്രതിയാണ് ഷിനു. കോടതിയിൽ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം.
https://www.facebook.com/Malayalivartha

























