വ്യാജ രേഖാ കേസിൽ ഉന്നതലതല അന്വേഷണം വേണമെന്ന് എറണാകുളം -അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസിൽ ഉന്നതലതല അന്വേഷണം വേണമെന്ന് എറണാകുളം -അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. വ്യാജരേഖ വിവാദം സംബന്ധിച്ചു വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്.
രേഖയെക്കുറിച്ചുള്ള നിജസ്ഥിതി വ്യക്തമാകാൻ കൂടുതൽ അന്വേഷണം നടത്തണം. ഇപ്പോഴുള്ള അന്വേഷണത്തിൽ തൃപ്തിയില്ല. ജുഡിഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ പോലെ ഉയർന്ന ഏജൻസികളുടെ അന്വേഷണം വരുന്നതാണ് ഉചിതമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത ഫാ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























