സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മ മോഷണത്തിനിരയായി; നാലു പവന്റെ വളയും ആറു പവന്റെ മാലയും നഷ്ടമായി

സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മ ആശാദേവ് മോഷണത്തിനിരയായി. കണ്ണൂരിൽ വിവാഹച്ചടങ്ങിനെത്തിയ ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ വച്ചാണ് സംഭവം. നാലു പവൻ വളയും ആറു പവൻ മാലയുമാണ് കവർന്നത്.
ഹോട്ടൽ മുറിയിലെ ജനലിനോടു ചേർന്നു ബാഗിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha

























