അര്‍ദ്ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം...

റെയില്‍വേ ട്രാക്കിലൂടെ അര്‍ധരാത്രി ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. ഈ കാഴ്ച ഗേറ്റ്കീപ്പര്‍ കണ്ടതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ അറിയിച്ച് തീവണ്ടി നിര്‍ത്തിയിട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ കമിതാക്കള്‍ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 12.30നാണ് സംഭവമുണ്ടായത്. ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്‌മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് സംഭവം.
തീവണ്ടി കടന്നുപോകുന്നതിന് മുന്‍പായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ബൈക്കില്‍ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തിയത്. പെട്ടെന്നുതന്നെ ഗേറ്റ്കീപ്പര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി.
തീവണ്ടി നിര്‍ത്തിയിട്ട ശേഷം ആര്‍.പി.എഫ്. ട്രാക്കിലൂടെ പരിശോധന നടത്തി. അല്പംദൂരെയായി രണ്ടുപേര്‍ നില്‍ക്കുന്നത് പരിശോധനയില്‍ കണ്ടു. ഇവര്‍ അടുത്തെത്തുമ്പോഴെയ്ക്കും കമിതാക്കള്‍ രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം അധികൃതര്‍ ട്രാക്കില്‍ പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha

























