Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

5ല്‍ കുറഞ്ഞാല്‍ കളി മാറും... എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുമ്പോഴും കൊള്ളുന്നത് സിപിഎമ്മിന് തന്നെ; ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടു നടത്തിയ നീക്കങ്ങള്‍ പാളി; അയ്യപ്പനില്‍ തുടങ്ങിയ വിവാദം പര്‍ദയിലേക്ക് പോയി; രാഹുല്‍ വന്നതും ഹിന്ദു ഏകീകരണവും കുളമാക്കി

21 MAY 2019 02:30 PM IST
മലയാളി വാര്‍ത്ത

വോട്ടെണ്ണാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. കൂട്ടിയും കിഴിച്ചും കഴിയുമ്പോഴും സിപിഎമ്മിന് ഉറക്കം വരുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരാന്‍ പോകുന്ന വലിയ ആപത്താണെന്ന് പാര്‍ട്ടി നേതാക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ദേശീയ തലത്തില്‍ തന്നെ സിപിഎം രണ്ടക്കം കടക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ വിജയം മാത്രമേ എണ്ണത്തില്‍ കാണുകയുള്ളൂ. ബംഗളിലെ ഒരു സീറ്റ് പോലും ഉറപ്പില്ല. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച കണക്കുകള്‍ ആശ്വാസകരമല്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. പുറമേ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ കണക്കുകള്‍ അനുകൂലമല്ലെന്നാണു വിവരം. ഫലം അനുകൂലമല്ലെങ്കില്‍ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയാണു നിലനില്‍ക്കുന്നത്. 

ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടു നടത്തിയ നീക്കങ്ങള്‍ പാളിപ്പോയാല്‍ പൊട്ടിത്തെറി വലുതാകും. തെരഞ്ഞെടുപ്പിനു മുമ്പു പല ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നും അനുകൂല റിപ്പോര്‍ട്ടാണു ലഭിച്ചിരുന്നത്. പ്രകടനം മോശമായാല്‍ പ്രാദേശിക ഘടകങ്ങളില്‍ ഒട്ടേറെ തലകള്‍ ഉരുളും. സിറ്റിങ് സീറ്റുകളില്‍പ്പോലും സി.പി.എം. ആശങ്കയിലാണ്. കാസര്‍ഗോഡ്, ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രമാണ് ഉറച്ച പ്രതീക്ഷ. ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ അത്ഭുതങ്ങള്‍ നടന്നേക്കുമെന്ന് ആശിക്കുമ്പോഴും കാസര്‍ഗോഡ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണെന്നതു ഞെട്ടിക്കുന്നു.

ചാലക്കുടിയിലും ആലത്തൂരിലും സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചു പ്രവര്‍ത്തകരിലുണ്ടായിരുന്ന എതിര്‍പ്പ് ഫലത്തെ സ്വാധീനിച്ചെന്നാണു പ്രാദേശിക കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. ആലത്തൂരില്‍ മുന്‍ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യം തള്ളിയാണ് പി.കെ. ബിജുവിനു മൂന്നാം അവസരം നല്‍കിയത്. പാലക്കാട് വിജയിച്ചാലും ഭൂരിപക്ഷം കുറയുമെന്നൃ ബ്രാഞ്ച്, ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. 

ചാലക്കുടിയിലും ഇടുക്കിയിലും ആശങ്കയുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിനു പകരം എറണാകുളത്തു മത്സരിച്ച പി. രാജീവിനെ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇടുക്കിയില്‍ മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണു വിലയിരുത്തല്‍. 

തൊടുപുഴയില്‍ കോണ്‍ഗ്രസിനു വലിയ ഭൂരിപക്ഷം കിട്ടുമെന്നു കണക്കുകൂട്ടുമ്പോഴും െഹെറേഞ്ച് മേഖല പ്രതീക്ഷയാകുന്നു. അതേസമയം, കേന്ദ്രത്തില്‍നിന്നു ബി.ജെ.പിയെ ഒഴിവാക്കാനായി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്‌തോയെന്നാണ് സി.പി.എം ആശങ്ക. ഭൂരിപക്ഷം നേര്‍ത്താലും ജോയ്‌സ് ജോര്‍ജ് കടന്നുകൂടുമെന്നാണു പ്രതീക്ഷ. പത്തനംതിട്ട ഉള്‍പ്പെടെ കടുത്ത മത്സരം നടന്ന മറ്റുചില മണ്ഡലങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. സി.പി.എം. ഏറ്റവും സംഘടിതമായ പ്രവര്‍ത്തനം നടത്തിയ മണ്ഡലം കൂടിയാണു പത്തനംതിട്ട. 

തെരഞ്ഞെടുപ്പുഫലം എതിരായാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു മാത്രമല്ല, മുന്നണിക്കുള്ളില്‍നിന്നം എതിര്‍പ്പ് നേരിടേണ്ടിവരുമെന്നു സി.പി.എമ്മിന് ആശങ്കുയുണ്ട്. തങ്ങള്‍ വോട്ട് മറിച്ചെന്ന പി.വി. അന്‍വറിന്റെ ആരോപണത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സി.പി.ഐ. ഉറപ്പിച്ചുകഴിഞ്ഞു. വി.എസ്. അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ക്കെതിരേ ആഞ്ഞടിച്ച സി.പി.ഐ. നേതാവ് സി. ദിവാകരനെ കേന്ദ്രീകരിച്ചും കലഹം ശക്തിപ്പെടുകയാണ്. തിരുവനന്തപുരത്തെ ഫലമാകും ബലാബലത്തിന്റെ ശക്തി നിശ്ചയിക്കുക. എന്തായാലും ഫലം മാറുന്നതനുസരിച്ച് അടി കൊഴുക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (32 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends