Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്ലസ്ടു വരെ പഠിച്ചയാള്‍ അഭിഭാഷകനായി കോടതിയില്‍ പ്രാക്ടീസ് ചെയ്തത് ഒന്നും രണ്ടും ദിവസമല്ല, അഞ്ച് വര്‍ഷം!! സിവിലും ക്രിമിനല്‍ കേസുകളിലും വാദിച്ച് ജയിക്കാൻ മിടുമിടുക്കൻ; പ്രതിയെ പിടി കൂടുമ്പോൾ കൈവശമുണ്ടായിരുന്നത് ഇരുപതോളം വക്കാലത്തുകള്‍; ബാര്‍ കൗണ്‍സിലില്‍ അംഗമായശേഷം വഞ്ചിയൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതികളില്‍ പ്രാക്ടീസും ചെയ്ത് കറങ്ങി നടന്ന വ്യാജ അഭിഭാഷകൻ എംജെ വിനോദ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

21 MAY 2019 11:26 AM IST
മലയാളി വാര്‍ത്ത

പ്രതി ഒന്നരവര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. പ്രതിക്കെതിരേ പോലീസ് കേസ് ശക്തമാക്കിയപ്പോള്‍ രണ്ട് പ്രാവശ്യം അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച്‌ സമരം നടത്തിയിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ഡി അശോകന്‍ അറിയിച്ചു. ഇയാള്‍ അറസ്റ്റിലായതോടെ ചില കാര്യങ്ങളില്‍ ആശക്കുഴപ്പം തുടരുകയാണ്. പ്രതി വാദിച്ച്‌ ജയിച്ച കേസുകളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. ഈ കേസുകളെക്കുറിച്ച്‌ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. പ്രതി വാദിച്ച്‌ ജയിച്ചവയില്‍ സിവിലും ക്രിമിനല്‍ കേസുകളുമുണ്ട്. ഇതാണ് ആശക്കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്. ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തന്‍വീട്ടില്‍ എംജെ വിനോദി(31) നെയാണ് നെയ്യാറ്റിന്‍കര കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. വിനോദിന്റെ ബന്ധുവും ട്യൂഷന്‍ അധ്യാപികയുമായിരുന്ന പ്രീതിമോള്‍ 2017-ല്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പരാതി നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ഇയാളുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്ത് വന്നത്.

ശേഷമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്. 15-ാം തീയതിയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ പിടികൂടിയത്. ബിഹാറിലെ ചപ്രയിലെ ഗംഗാസിങ് ലോ കോളേജ്, ചപ്ര ജയപ്രകാശ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും പഠിച്ചതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്. ശേഷം ഇയാള്‍ ബാര്‍ കൗണ്‍സിലില്‍ അംഗമാവുകയും ചെയ്തശേഷം വഞ്ചിയൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതികളില്‍ പ്രാക്ടീസും ചെയ്തു. പരാതി സംബന്ധിച്ച്‌ പലഘട്ടത്തിലായി നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന എസ്‌ഐമാര്‍ അന്വേഷിച്ചു. ഓരോരുത്തരും ഈ കേസ് അന്വേഷിക്കുമ്ബോള്‍ അവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും കേന്ദ്ര പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയിലും ഇയാള്‍ കേസ് കൊടുക്കും.

ഇതോടെ ഇയാളെ പേടിച്ച്‌ പലപ്പോഴും കേസ് അന്വേഷണം പാതിവഴിയില്‍ വെച്ച്‌ ഉപേക്ഷിക്കേണ്ടതായി വന്നു. അതിനിടയിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിലെത്തിയത്. ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തില്‍ ബിഹാറിലെ ലോ കോളേജിലും ജയപ്രകാശ് സര്‍വകലാശാലയിലും എത്തി അന്വേഷണം നടത്തി. അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റെല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് . നേരത്തെ മൈസൂരുവിലെയും ബംഗളൂരുവിലെയും നഴ്സിങ് കോളേജുകളിലെ അഡ്മിഷന്‍ ഏജന്റായിരുന്നു ഇയാള്‍. ഈ കാലയളവില്‍ പരിചയപ്പെട്ട അഭിഷേക് സിങ്ങില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. പ്രതിയെ പിടികൂടുമ്ബോള്‍ ഇരുപതോളം വക്കാലത്തുകള്‍ കൈവശമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends