Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്

21 MAY 2019 05:34 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ബിജെപി യും സിപിഎം ശക്തികേന്ദ്രങ്ങളിൽ ആണ് ആക്രമണ സാധ്യത കൂടുതൽ എന്ന് ഇൻറലിജൻസ് റിപ്പോർട്ട് പറയുന്നു. എക്സിറ്റ്പോളുകളുടെ അടിസ്ഥാനത്തിൽ വിജയസാധ്യത തുടർന്ന് ജില്ലകൾക്ക് പുറത്തുനിന്നും വിജയമാഘോഷിക്കാൻ ബിജെപി ആർഎസ്എസ് പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നും അതിനാൽ വാഹന പരിശോധന കർശനമാക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച മുതൽ രാത്രികാല വാഹനപരിശോധന പോലീസ് വ്യക്തമാക്കിയിട്ടുണ്ട് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകൾ കുറ്റവാളികളെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവൽക്കരിച്ചു. സംശയം തോന്നുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കൽ കമ്മീഷണർ നിർദ്ദേശം നൽകി.

2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വടകരയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി . ഒഞ്ചിയം, നാദാപുരം മേഖലയില്‍ ബോധപൂര്‍വമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ കേന്ദ്രസേനയുള്‍പ്പെടുന്ന സുരക്ഷ അഞ്ച് ദിവസം നീളും.

നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ജാഗ്രത. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ഒഞ്ചിയം, നാദാപുരം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ സുരക്ഷ ബലപ്പെടുത്തിയിട്ടുള്ളത് . രണ്ട് കമ്പനി കേന്ദ്രസേനയും പൊലീസിനൊപ്പം കരുതലിന്റെ ഭാഗമാകും. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ബോംബ് സ്ക്വാഡിന്റെ പരിശോധന തുടരും. നാദാപുരം, എടച്ചേരി, കുറ്റ്യാടി, ചോമ്പാല്‍ തുടങ്ങിയ മേഖലയില്‍ പൊലീസ് സാന്നിധ്യം കൂടുതലായുണ്ടാകും.

ഈമാസം ഇരുപത്തി അഞ്ച് വൈകിട്ട് വരെയാണ് പ്രത്യേക സുരക്ഷാകരുതല്‍. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വേഗത്തില്‍ സംഘര്‍ഷ സ്ഥലങ്ങളിലെത്താന്‍ കരുതല്‍ പൊലീസ് സംഘവും വിവിധയിടങ്ങളില്‍ നിലയുറപ്പിക്കും. രാത്രിയും പകലുമുള്ള വാഹന പരിശോധന മുടക്കമില്ലാതെ തുടരും. പ്രാദേശിക സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്ട്രൈക്കിങ് ഫോഴ്സിന് രൂപം നല്‍കിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (32 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends